'ഷോലെ' വീണ്ടുമെത്തുന്നു, അര നൂറ്റാണ്ടിനു ശേഷം

 
Entertainment

'ഷോലെ' വീണ്ടുമെത്തുന്നു, അര നൂറ്റാണ്ടിനു ശേഷം

ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മുംബൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ ഷോലെ, റിലീസ് ചെയ്തിട്ട് ഈ മാസം 15ന് 50 വര്‍ഷം തികയുകയാണ്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഹിന്ദി ചിത്രങ്ങളിലൊന്നായിട്ടാണ് രമേശ് സിപ്പി ചിത്രമായ ഷോലെയെ പരക്കെ കണക്കാക്കപ്പെടുന്നത്. ചിത്രത്തിന്‍റെ റിലീസിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിനായി, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണു ചിത്രം 4K പതിപ്പില്‍ പുനഃസ്ഥാപിച്ചത്. 4കെ പതിപ്പ് ടൊറന്‍റോയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

2005ല്‍ ചിത്രം റിലീസ് ചെയ്തതിന്‍റെ 30 വര്‍ഷം തികഞ്ഞപ്പോള്‍ 70എംഎം പതിപ്പില്‍ ഇന്ത്യയില്‍ റീ റിലീസ് ചെയ്തിരുന്നു.

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ജയ ബച്ചന്‍, ഹേമമാലിനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം എല്ലാ ബോക്‌സ് ഓഫീസ് റെക്കോഡുകളും ഭേദിച്ച ചിത്രമാണ്.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്