സോഹ അലി ഖാൻ
ഇറ്റലിയിൽ വച്ച് തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് നടി സോഹ അലി ഖാൻ. ഒരാൾ പട്ടാപ്പകൽ തനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും ഇത് തന്നെ വളരെ അധികം അസ്വസ്ഥമാക്കിയെന്നും നടി പ്രതികരിച്ചു. അവരുടെ ഉദ്ദേശമെന്താണെന്ന് തനിക്കറിയില്ല, എന്നാൽ തന്നെ അത് വളരെ മോശമായി ബാധിച്ചെന്നും നടി ഹൗട്ടർഫ്ലൈ യൂട്യൂബ് ചാനലിലെ ദി മെയിൽ ഫെമിനിസ്റ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ പറഞ്ഞു.
പരിപാടിക്കിടെ തന്‍റെ പ്രിവിലേജുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സോഹ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചത്. സംഭാഷണത്തിനിടെ, പരസ്യമായി വിമർശിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇറ്റലിയിൽ വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് സംസാരിച്ചത്.
"സ്ത്രീകൾ ദിവസവും നേരിടുന്ന നിരവധി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എന്‍റെ പ്രിവിലേജ്ഡ് പശ്ചാത്തലം പലപ്പോഴും തന്നെ സംരക്ഷിച്ചുവെന്ന് സോഹ സമ്മതിച്ചു, എന്‍റെ ജീവിതത്തിൽ പ്രിവിലേജ്ഡ് ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്‍റെ ജീവിതം പലപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്ന ഇത്രയധികം ആളുകൾക്ക്, എല്ലാ ദിവസവും എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് സംഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം.
എന്നാൽ എനിക്ക് ഇറ്റലിയിൽ വച്ചുണ്ടായ അനുഭവം നേരെല തിരിച്ചായിരുന്നു. ഒരാൾ പട്ടാപകൽ നഗ്നതാ പ്രദർശനം നടത്തി. അവർക്ക് എന്താണ് വേണ്ടതെന്നോ, ഇത്തരം പ്രവർത്തിക്ക് പിന്നിലെന്താണോ എന്നോ എനിക്കറിയില്ല. എന്നാൽ അതെന്നെ വല്ലാതെ അസ്വസ്ഥമാക്കി.''- സോന പറഞ്ഞു.
മാത്രമല്ല, പ്രിവിലേജുമായി ബന്ധപ്പെട്ട് ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടത് "ഒരു ഇൻഡസ്ട്രി കുടുംബത്തിൽ പെട്ടയാളാകുന്നത്" എന്ന പദവി കൊണ്ടാണ് എന്നും സോഹ കൂട്ടിച്ചേർത്തു.