Entertainment

ശ്രീനാഥ്ഭാസി- ലാൽ- സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്നു; സംവിധായകൻ നവാഗതനായ ജോ ജോർജ്

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻ്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ്, സലീം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഗർ തന്നെയാണ് ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ.

സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം, മെയ് 25ന് ചിത്രീകരണം ആരംഭിക്കും. പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, പ്രൊജക്റ്റ്‌ ഡിസൈനർ: സ്റ്റീഫൻ വല്ലിയറ, സംഗീതം: വരുൺ ഉണ്ണി, ആർട്ട്‌ പ്രദീപ്‌ എം.വി, മേക്കപ്പ്: പ്രദീപ്‌ ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം:  വിപിൻ ദാസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു