സൂരജ് നമ്പ്യാരും മൗനി റോയ്‌യും, മൗനിയും ദിഷ പഠാനിയും

 
Entertainment

'വിവാഹമോചനത്തിനു കാരണം ദിഷ പഠാനിയും മൗനി റോയിയും തമ്മിലുള്ള ബന്ധം'; പ്രതികരിച്ച് സൂരജ് നമ്പ്യാർ

പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ് എന്നാണ് സൂരജ് വ്യക്തമാക്കിയത്

Manju Soman

നടി മൗനി റോയിയും മലയാളി വ്യവസായി സൂരജ് നമ്പ്യാരും തമ്മിൽ വിവാഹമോചിതരായെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ ചർ‌ച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇവർ വേർപിരിയാൻ കാരണം മൗനി റോയും നടി ദിഷ പഠാനിയും തമ്മിലുള്ള ബന്ധമാണ് എന്നാണ് പ്രചാരണം. കൂടാതെ ജീവനാംശം സംബന്ധിച്ച് തർക്കങ്ങളേക്കുറിച്ചും റിപ്പോർട്ടുകൾവന്നു. ഇപ്പോൾ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ട് സൂരജ് നമ്പ്യാർ രംഗത്തെത്തിയിരിക്കുകയാണ്.

പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ് എന്നാണ് സൂരജ് വ്യക്തമാക്കിയത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാനുള്ള തീരുമാനമെടുത്തത്. സുഹൃത്തുക്കളേയും ബന്ധുക്കളേയും അനാവശ്യമായി വലിച്ചിടുന്നത് അവസാനിപ്പിക്കണമെന്നും സൂരജ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇത് പിന്നീട് മൗനി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു.

"ജീവനാംശം ഇല്ല. തർക്കങ്ങൾ ഇല്ല. മൂന്നാം കക്ഷികള്‍ ആരും ഉൾപ്പെട്ടിട്ടില്ല. മൗനിയും ഞാനും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് വേർപിരിയാൻ തീരുമാനിച്ചതാണ്. അതാണ് സത്യം. റിപ്പോർട്ട് ചെയ്യപ്പെടുന്ന ബാക്കിയെല്ലാ കാര്യങ്ങളും കെട്ടിച്ചമച്ചവയാണ്, വിവാഹമോചനവുമായി യാതൊരു ബന്ധവുമില്ലാത്ത നിഷ്കളങ്കരായ സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഞങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഞങ്ങളെ വെറുതെ വിടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്."

"മാധ്യമങ്ങൾ നിലവിലില്ലാത്ത കഥകൾ മെനഞ്ഞെടുക്കാനും കെട്ടിച്ചമയ്ക്കാനും ശ്രമിച്ചു. യാതൊരു പരിശോധനയുമില്ലാതെയാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്, അത് അനീതിയാണ്. കരുതിക്കൂട്ടിയുള്ള തെറ്റായ വാർത്തകൾക്കു മുന്നിൽ നിശബ്ദമായിരിക്കാൻ തയ്യാറല്ലാത്തതിനാൽ ഞാനിത് വ്യക്തമായി വിളിച്ചു പറയുന്നു. ഞങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. എല്ലാവരോടും അത് മാനിക്കണം."- സൂരജ് നമ്പ്യാർ വ്യക്തമാക്കി.

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ

സഞ്ജു ഇല്ല, നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി

"ആര്യക്കെതിരേ കടുത്ത രോഷം, ആയിരം ലീഡിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് അഞ്ച് വോട്ടിന്‍റെ ലീഡ്": രൂക്ഷവിമർ‌ശനവുമായി ശിവൻകുട്ടി