മമിത ബൈജു, സൂര‍്യ

 
Entertainment

40 കാരനും 20 കാരിയും തമ്മിലുള്ള പ്രണയം, സൂര‍്യയും മമിതയും മുഖ‍്യവേഷത്തിൽ; 'വിശ്വനാഥ് ആൻഡ് സൺസ്' ടീസർ

ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്

Aswin AM

നടിപ്പിൻ നായകൻ സൂര‍്യയെയും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയുമായ നായികയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്നാണ് ടീസറിൽ നിന്നും വ‍്യക്തമാവുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ജൂലൈയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സൂര‍്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കോമഡിക്കും റൊമാൻസിനും പ്രധാനമുള്ള ചിത്രം കംപ്ലീറ്റ് എന്‍റർടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്. ഏറെ നാളുകളായി ബോക്സ് ഓഫിസിൽ ഹിറ്റില്ലാത്ത സൂര‍്യ ഇത്തവണ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകർ പറയുന്നത്.

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയെ ഒപ്പം കൂട്ടി വിജയ്; ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും

മുഖ‍്യമന്ത്രി പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്

പാക്കിസ്ഥാനിൽ ചാവേറാക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് 9 മരണം