Entertainment

അസുഖകാലത്തിന് വിട: ലാക്മെ ഫാഷൻ വീക്ക് റാംപിലെത്തി സുസ്മിത സെൻ

നിറഞ്ഞ കൈയടികളോടെയാണ് സദസ് സുസ്മിതയെ സ്വീകരിച്ചത്

ഹൃദയാഘാതം ഉണ്ടായെന്നും, ആൻജിയോപ്ലാസ്റ്റി ചെയ്തെന്നും നടി സുസ്മിതാ സെൻ ആരാധകരെ അറിയിച്ചത് കുറച്ചുദിവസങ്ങ ൾക്കു മുമ്പാണ്. ഇപ്പോഴിതാ അസുഖകാലത്തിനു ശേഷം സുസ്മിത ആദ്യമായി പൊതുവേദിയിൽ എത്തിയിരിക്കുന്നു. ലാക്മെ ഫാഷൻ വീക്കിന്‍റെ റാംപിലാണു സുസ്മിത ഷോ സ്റ്റോപ്പറായി തിളങ്ങിയത്.

ഫാഷൻ ഡിസൈനർ അനുശ്രീ റെഡ്ഡി ഡിസൈൻ ചെയ്ത ലെഹങ്കയണിഞ്ഞാണു സുസ്മിത റാംപിലെത്തിയത്. നിറഞ്ഞ കൈയടികളോടെയാണ് സദസ് സുസ്മിതയെ സ്വീകരിച്ചത്. ലാക്മെ ഫാഷൻ വീക്കിന്‍റെ മൂന്നാം ദിനത്തിലാണു താരം സാന്നിധ്യം അറിയിച്ചത്.

തന്‍റെ അസുഖത്തെക്കുറിച്ചും തിരിച്ചു വരവിനെക്കുറിച്ചും സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. ആശുപത്രിവാസത്തിനു ശേഷം തിരികെയെത്തിയതും യോഗ ചെയ്തു തുടങ്ങിയതും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വെബ് സിരീസായ ആര്യയുടെ ചിത്രീകരണത്തിൽ ഉടൻ ജോയ് ചെയ്യുമെന്നും സുസ്മിത അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്