Entertainment

തമിഴ് അഭിനേതാവ് മയിൽസാമി അന്തരിച്ചു

നിരവധി സിനിമകളിൽ ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മയിൽസാമിക്ക് മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്

MV Desk

തമിഴ് സിനിമാതാരവും തിയെറ്റർ ആർട്ടിസ്റ്റുമായ മയിൽസാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെയാണ് അന്ത്യം. 57 വയസായിരുന്നു. നിരവധി സിനിമകളിൽ ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മയിൽസാമിക്ക് മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കെ. ഭാഗ്യരാജിനൊപ്പം ധവനി കനവുകൾ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ധൂൾ, വസീഗര, ഗില്ലി, വീരം തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. തിയെറ്റർ ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകനുമായിരുന്നു. നെഞ്ചുക്ക് നീതി, ദ ലെജന്‍റ് തുടങ്ങിയ ചിത്രങ്ങളിലാണ് അടുത്തിടെ അഭിനയിച്ചത്. മയിൽസാമിയുടെ മരണത്തിൽ കമൽഹാസൻ, ശരത്കുമാർ അടക്കമുള്ളവർ അനുശോചിച്ചു. 

'കൈ' പിടിച്ച് കേരളം; 'കാവി'യണിഞ്ഞ് തിരുവനന്തപുരം

പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ എൻഡിഎയ്ക്ക് ജയം: രാഹുലിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു

സിപിഎം പുറത്താക്കിയപ്പോൾ സ്വതന്ത്രരായി മത്സരിച്ചു, ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയം

കവടിയാറിൽ നിന്ന് ജയിച്ചു കയറി കെ.എസ്. ശബരീനാഥൻ

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വലം കൈ ഫെനി നൈനാന്‍ തോറ്റു