'വേട്ടുവം' ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റർ മരിച്ചു
ചെന്നൈ: തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രമുഖ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് എന്നറിയപ്പെടുന്ന എസ്എം രാജു അന്തരിച്ചു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
സംഘട്ടനത്തിനിടെ കാർ അതിവേഗത്തിൽ സഞ്ചരിച്ച് അന്തരീക്ഷത്തിലെക്ക് പറന്നുയർന്ന് താഴേക്ക് വീണ് തകരുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടെഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പരുക്കേറ്റ മോഹൻ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്ന കാറിനുള്ളിൽ നിന്ന് സ്റ്റണ്ട് മാസ്റ്ററെ പുറത്തെടുക്കാൻ ശ്രമിക്കുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. സിനിമാ ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.