സൂര്യകുമാറും ഭാര്യ ദിവിഷയും ക്ഷേത്രത്തിൽ 
Entertainment

ഉഡുപ്പി ക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം സൂര്യകുമാറും ഭാര്യയും

സൂര്യകുമാറിന്‍റെ ഭാര്യ ദിവിഷ ദക്ഷിണ കന്നഡ സ്വദേശിയാണ്.

ഉഡുപ്പി: ടി20 ലോകക്കപ്പ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതിനു പിന്നാലെ കർണാടകയിലെ ഉഡുപ്പി ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഭാര്യ ദിവിഷ ഷെട്ടിയ്ക്കൊപ്പമാണ് കാപു മാരിഗുഡി ക്ഷേത്രത്തിൽ താരം ദർശനം നടത്തിയത്. തിങ്കളാഴ്ചയാണ് താരവും ഭാര്യയും മംഗളൂരുവിൽ എത്തിയത്. ഇരുവരുടെയും എട്ടാമത് വിവാഹ വാർഷികം വിമാനത്താവളത്തിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. അതിനു ശേഷം ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെത്തിയത്.

സൂര്യകുമാറിന്‍റെ ഭാര്യ ദിവിഷ ദക്ഷിണ കന്നഡ സ്വദേശിയാണ്. ഇന്ത്യൻ ടീം ലോകക്കപ്പ് നേടിയാൽ ഉഡുപ്പിയിലെ മാപു മാരിഗുഡി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കാമെന്ന് ദിവിഷ നേർന്നിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു.

കാപു മാരിയമ്മയ്ക്ക് മുല്ലമാല അർപ്പിച്ച് പ്രത്യേക പൂജയും നടത്തിയാണ് ഇരുവരും മടങ്ങിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു