"തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ജനിച്ച അപ്പൂപ്പന്മാർ" എന്ന പരാമർശത്തിൽ മാപ്പുപറഞ്ഞ് കുട്ടി റിവ്യൂവർ

 
Entertainment

"തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ജനിച്ച അപ്പൂപ്പന്മാർ" എന്ന പരാമർശത്തിൽ മാപ്പുപറഞ്ഞ് കുട്ടി റിവ്യൂവർ

ധ്യാൻ ശ്രീനിവാസന്‍റെ ഭീഷ്മർ എന്ന ചിത്രം കണ്ടിറങ്ങിയ ഒരു കുട്ടിയുടെ വാക്കുകളാണ് വിമർശനങ്ങളോടെ വൈറലായത്

Namitha Mohanan

ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷം തിയെറ്ററിന് മുന്നിൽ റിവ്യൂ എടുക്കാനായി വന്നു നിൽക്കുന്ന യൂട്യൂബേഴ്സ് ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. അടുത്തിയ ഇത്തരത്തിലൊരു റിവ്യൂ വൈറലായിരുന്നു. ധ്യാൻ ശ്രീനിവാസന്‍റെ ഭീഷ്മർ എന്ന ചിത്രം കണ്ടിറങ്ങിയ ഒരു കുട്ടിയുടെ വാക്കുകളാണ് വിമർശനങ്ങളോടെ വൈറലായത്.

ഈ ചിത്രം തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ജനിച്ച അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും ഇഷ്ടപ്പെടുമായിരിക്കുമെന്നാണ് കുട്ടി വീഡിയോയിൽ പറയുന്നത്. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.

"എന്‍റെ വിനീതമായ ഊപ്പുകൈകളാണ് (കൂപ്പുകൈ). ഇതൊരുമാതിരി പണ്ടത്തെ തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലുമൊക്കെയുള്ള, പ്രായമായിട്ടുള്ള അപ്പൂപ്പന്‍, അമ്മൂമ്മമാര്‍ക്കൊക്കെ ഇതൊക്കെ ഭയങ്കരമായിട്ട് ഇഷ്ടപ്പെടും. ഇപ്പോഴത്തെ ഒരു സിനിമാ പ്രാന്തന്മാര്‍ ഉണ്ടല്ലോ അവര്‍ക്ക് ആര്‍ക്കും ഇത് ഞാന്‍ സജസ്റ്റ് ചെയ്യില്ല" - എന്നാണ് കുട്ടി പറഞ്ഞത്. സംഭവം വലിയ വിവാദമായതോടെ ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടി ക്ഷമാപണം നടത്തിയിരിക്കുകയാണ്.

ആക്രമണ വീര്യവുമായി ഇന്ത്യ പൊരുതി നോക്കി; പക്ഷെ സതാംപ്ടണിൽ വീണു, പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

വിയറ്റ്നാം ബോട്ടപകടം: മരിച്ചവരിൽ മലയാളികളും

''ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലുള്ള പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര‍്യം ചെയ്യും''; ജി. സുധാകരനെതിരേ സിപിഎം നേതാവ്

'തെന്നിന്ത‍്യയുടെ സ്വരമാധ‍ുര‍്യം'; എസ്. ജാനകി വിടവാങ്ങി

ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ‍്യാർഥിനിയുടെ മരണം; സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് അനൂപ് ആന്‍റണി