Entertainment

അഭിനേതാവാണ്, പാന്‍ ഇന്ത്യന്‍ സ്റ്റാറല്ല: വിജയ് സേതുപതി

എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചാലും അഭിനേതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഇഷ്ടം. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഒരുപാട് സമ്മര്‍ദ്ദം നല്‍കുന്നുണ്ട്

താരമാകാന്‍ പരിശ്രമിക്കുന്ന അഭിനേതാക്കളാണ് ഏറെയും. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് എത്തിയാല്‍ അത്രയും സന്തോഷം. എന്നാല്‍ വിജയ് സേതുപതി ഇക്കാര്യത്തില്‍ വ്യത്യസ്തനാണ്. താന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറല്ല, അഭിനേതാവാണെന്നു പറയുന്നു വിജയ് സേതുപതി. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല, അഭിനേതാവ് എന്ന് അറിയപ്പെടാനാണ് എപ്പോഴും താല്‍പര്യം.

എല്ലാ ഭാഷകളിലും അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും വിജയ് സേതുപതി പറയുന്നു. പ്രത്യേകിച്ചും ഗുജറാത്തിയിലും ബംഗാളി ചിത്രങ്ങളിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചാലും അഭിനേതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഇഷ്ടം. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഒരുപാട് സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. 

വിജയ് സേതുപതി അഭിനയിക്കുന്ന വെബ്‌സിരീസിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിക്കുന്നത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം