പാർവതി തിരുവോത്ത ് | ഗീതു മോഹൻദാസ്

 
Entertainment

പരസ്പരം അൺഫോളോ ചെയ്ത് ഗീതു മോഹൻദാസും പാർവതി തിരുവോത്തും; കാരണം ടോക്സിക്ക്?

ടോക്സിക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ നടിമാരുടെ ഇരട്ടത്താപ്പ് നയത്തെ ചോദ്യം ചെയ്തും ഡബ്ല്യൂസിസിക്കെതിരേയുമടക്കം വലിയ വിമർശനം ഉയർന്നിരുന്നു

Namitha Mohanan

ഗീതു മോഹൻദാസിന്‍റെ ബിഗ് ബജറ്റ് ചിത്രം ടോക്സിന്‍റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ നടി പാർവതി തിരുവോത്തും ഗീതു മോഹൻദാസിനെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇരുവരും പരസ്പരം സോഷ്യൽ മീഡികളിൽ അൺഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ആരാധകരെത്തിയിരിക്കുന്നത്.

ടോക്സിക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ നടിമാരുടെ ഇരട്ടത്താപ്പ് നയത്തെ ചോദ്യം ചെയ്തും ഡബ്ല്യൂസിസിക്കെതിരേയുമടക്കം വലിയ വിമർശനമാണ് ഉയർന്നത്. കസബ സിനിമക്കെതിരേ പാർവതിയും ഗീതുവും നടത്തിയ പരസ്യ വിമർശനവുമടക്കം വീണ്ടും ചർച്ചയായിരുന്നു.

ടോക്സിക്കിന്‍റെ ട്രെയിലർ പുറത്ത് വന്നതോടെയാണ് ഇരുവരും പിണങ്ങിയതെന്നടക്കമുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ കന്നഡ താരം യഷ് നായകനായി മാർച്ച് 19ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടോക്സിക്.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

ജനൽ കട്ടള ദേഹത്തു വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം