തൃഷയും വിജയ്‌യും

 
Entertainment

പിറന്നാൾ കേക്കുകൾക്ക് മുന്നിൽ വിജയ്, കണ്ണെടുക്കാതെ തൃഷ; 00.00 അർഥം തെരഞ്ഞ് ആരാധകർ

പിറന്നാൾ പോസ്റ്റ് വൈകിയതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു

Manju Soman

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് നടി തൃഷ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ പോസ്റ്റ് വൈകിയതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ എല്ലാം കാറ്റിൽ പറത്തിയാണ് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

പിറന്നാൾ കേക്കുകൾക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന വിജയ്‌യെ ആണ് ചിത്രത്തിൽ കാണുന്നത്. കൂടെ തൃഷയുമുണ്ട്. അഞ്ച് കേക്കുകളാണ് വിജയ്‌ക്ക് മുന്നിലുള്ളത്. കേക്കുകൾ നോക്കി ചിരിച്ചിരിക്കുകയാണ് വിജയ്. തൃഷ തൊട്ടടുത്ത് വിജയ്‌യെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നതും കാണാം. എല്ലാറ്റിനേയും അർഥവത്താക്കുന്ന ആ വ്യക്തിക്ക് ജന്മദിനാശംസകൾ എന്നാണ് തൃഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വൈകി എത്തിയ തൃഷയുടെ പിറന്നാൾ ആശംസ വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. അതിനൊപ്പം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് തൃഷ പോസ്റ്റിനൊപ്പം കുറിച്ച 00.00 ആണ്. എന്താണ് ഇത് അർഥമാക്കുന്നത് എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയത്.

Get updates on WhatsApp

അതൊരു എയ്ഞ്ചലിക് നമ്പറാണ് എന്നാണ് കണ്ടെത്തൽ. അനന്തത എന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. പ്രണയത്തിന്‍റെ കാര്യത്തിൽ വരുമ്പോൾ അനന്തകാലം ഞാൻ നിന്നെ പ്രണയിക്കും എന്നാണ് അർഥമാക്കുന്നത് എന്നും പലരും കുറിക്കുന്നു. പുതിയ തുടക്കം എന്നാണ് ഇതിന് അർഥമെന്നും പറയുന്നവരുണ്ട്. അതിനിടെ ചിത്രം പുതിയതു തന്നെയാണോ എന്ന് സംശയം ഉന്നയിച്ചുകൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്.

അർജുൻ ആയങ്കിയെ പോലുള്ളവർ ക്രിമിനലുകളായതല്ല, ആക്കിയതാണ്; പി. ജയരാജനെതിരേ മനു തോമസ്

"ഡിവൈഎഫ്ഐ പ്രവർത്തകർ ലഹരി വ്യാപാരം നടത്തി ജീവിക്കുന്നു"; എംഎൽഎ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

അയോധ‍്യ ക്ഷേത്ര കൊള്ള: 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കും, കുറ്റപത്രം അടുത്ത മാസം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം

കനത്ത മഴ; ഡൽഹിയിൽ ഓവുചാലിലൂടെ 18കാരൻ ഒഴുകിപ്പോയി

ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടണലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 സുരക്ഷാസേനാംഗങ്ങൾക്ക് പരുക്ക്