"ആ സിനിമയിലുണ്ടെന്ന കാര്യം ഞാൻ തന്നെ മറന്നുപോയി, ഓർമിപ്പിച്ചത് നന്നായി": പരിഹാസ പോസ്റ്റുമായി തൃഷ

 
Entertainment

"ആ സിനിമയിലുണ്ടെന്ന കാര്യം ഞാൻ തന്നെ മറന്നുപോയി, ഓർമിപ്പിച്ചത് നന്നായി": പരിഹാസ പോസ്റ്റുമായി തൃഷ

തൃഷയും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Manju Soman

സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. ആർജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റിലീസിന് തൃഷയെ കാണാതിരുന്നത് വലിയ വാർത്തയായിരുന്നു. പിന്നാലെ തൃഷയും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിൽ നിന്ന് നടി വിട്ടു നിൽക്കുകയാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമായി. ഇപ്പോൾ ശ്രദ്ധ നേടുന്നത് കറുപ്പിനെക്കുറിച്ചും നടി പങ്കുവച്ച ഒരു പോസ്റ്റാണ്.

ചിത്രത്തിൽ പ്രീതി എന്ന വക്കീലിന്‍റെ വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത്. തൃഷയുടെ ഫസ്റ്റ് ലുക്ക് വിഡിയോ ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ദൈവമേ. തൃഷ ഈ സിനിമയിലുണ്ടെന്ന് ഞാൻ മറന്നു പോയിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകന്‍റെ പോസ്റ്റ്. ഇതിനു മറുപടിയായാണ് തൃഷയുടോ പോസ്റ്റ്.

"നന്ദി, ഞാനും അത് മറന്നുപോയിരുന്നു. അവസാനമെങ്കിലും അവർ ഓർമപ്പെടുത്തിയത് നന്നായി"- എന്നാണ് നടി കുറിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് തന്നെ മനപൂർവം അകറ്റിനിർത്തുന്നു എന്ന അർഥത്തിലായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്.

ഓഡിയോ ലോഞ്ചിന് വരാത്തതിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ, ‘എന്റെ ക്ഷണം ഒരുപക്ഷേ മെയിലിൽ എവിടെയോ നഷ്ടപ്പെട്ടതാകാം’ എന്നാണ് തൃഷ മറുപടി നൽകിയത്. തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന കാര്യം താരം ഇതോടെ പരസ്യമാക്കി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്