ഗന്ധർവന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ഗന്ധർവ്വ jr.
പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥ രചിക്കുന്ന ഗന്ധർവ്വ jr ൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വനാകുന്നു. പാൻഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദൻ്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദൻ്റെ പിറന്നാൾ ആശംസകളോടെയാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ പുറത്ത് വിട്ടത്.
ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്. പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.