വെളിപ്പെടുത്തലുമായി 'വൈശാലി' നായിക 
Entertainment

സിനിമയിൽ നിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി 'വൈശാലി' നായിക

ആരോപണ വിധേയനായ എംഎൽഎ മുകേഷ് രാജി വയ്ക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കണമെന്നും നടി പറഞ്ഞു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി സുപർണ ആനന്ദ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന വൈശാലി, ഞാൻ ഗന്ധർവൻ എന്നീ സിനിമകളലൂടെ ശ്രദ്ധേയയായ നടിയാണ് സുപർണ. സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും അവർ പറഞ്ഞു. സിനിമയിൽ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു മുൻപുണ്ടായ സംഭവമായതിനാൽ കൂടുതൽ വെളിപ്പെടുത്തലിനില്ലെന്നും അവർ പറഞ്ഞു.

ആരോപണ വിധേയനായ എംഎൽഎ മുകേഷ് രാജി വയ്ക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കണമെന്നും നടി പറഞ്ഞു.

സിനിമയിൽ പ്രയാസങ്ങൾ നേരിട്ടതിനാലാണ് സിനിമ ഉപേക്ഷിച്ചത്. സമ്മർദങ്ങൾക്ക് നിന്നു കൊടുത്തിരുന്നില്ല. കാസ്റ്റിങ് കൗച്ച് നേരത്തേ മുതലേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും സുപർണ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ കണ്ടംവഴി ഓടും; സ്പീഡ് 110 ആയിരിക്കുമെന്ന് വി.ഡി. സതീശൻ

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരേ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്ത് നെതർലൻഡ്സ്

23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ; എത്തിയത് തായ് ലൻഡിൽ നിന്ന്

ശബരിമല സ്വർണക്കൊള്ള; എസ്ഐടി അടൂർ പ്രകാശിന്‍റെ മൊഴിയെടുക്കുന്നു

സഹകരണം ശക്തമാക്കും; ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ