'വരവു'മായി ഷാജി കൈലാസ് എത്തുന്നു; ജോജു നായകൻ

 
Entertainment

'വരവു'മായി ഷാജി കൈലാസ് എത്തുന്നു; ജോജു നായകൻ

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിശ്ചയദാർഢ്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്‍ററുടെ സാഹസികമായ ജീവിത കഥയുമായി ഷാജി കൈലാസ്. വരവ് എന്ന ചിത്രത്തിലൂടെ ഹൈറേഞ്ചിന്‍റ പശ്ചാത്തലത്തിൽ പ്രതികാരത്തിന്‍റെ കഥയാണ് പറയുന്നത്. ജോജു ജോർജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.കെ. സാജന്‍റ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിന്‍റ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു.

വൻ ബജറ്റിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിന്‍റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം - സുജിത് വാസുദേവ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ് '

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു