Entertainment

ദളപതി ആരാധകർക്ക് സന്തോഷ വാർത്ത: വാരിസ് ഒടിടി റിലീസിനെത്തുന്നു

സൺ ടീവിയാണ് വാരിസിൻ്റെ സംരക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

2023 ജനുവരി 11ന് ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ഫാമിലി ആക്ഷൻ ഡ്രാമയാണ് വാരിസ്. റിലീസ് ചെയ്‌ത 17-ാം ദിവസവും ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇതുവരെ തമിഴ്‌നാട്ടിൽ മാത്രമായി 126 കോടിയിലധികം രൂപ കളക്ഷൻ നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കളക്ഷൻ 283 കോടിയിലധികം രൂപയാണ്. വിജയുടെ 'മാസ്റ്റർ' തമിഴ്നാട് നേടിയത് 142 കോടി രൂപയാണ്. ഈ റെക്കോർഡ് മറികടക്കാൻ വെറും 16 കോടി രൂപ മതിയാകും.

ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി  റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈമിൽ ഫെബ്രുവരി 10നാണ് റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. 

സൺ ടീവിയാണ് വാരിസിൻ്റെ സംരക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിർവഹിച്ച വാരിസിൻ്റെ നിർമാണം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് നിർവഹിച്ചിരിക്കുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കൂടാതെ ശരത്കുമാര്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ശ്യാം, ജയസുധ, രശ്മിക, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമന്‍, സുമന്‍, എസ്.ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്