മംഗല്യ ബന്ദിന്‍റെ കഥയുമായി വത്സലാ ക്ലബ്ബ്; ട്രെയിലർ എത്തി

 
Entertainment

മംഗല്യ ബന്ദിന്‍റെ കഥയുമായി വത്സല ക്ലബ്ബ്; ട്രെയിലർ എത്തി

ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ചിത്രത്തിൽ തികഞ്ഞ നർമ മൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

Megha Ramesh Chandran

ചേട്ടാ.. ചേട്ടനെന്നെ കെട്ടാൻ പറ്റുമോ?

തന്‍റേടിയായ ഒരു പെണ്ണിന്‍റെ നിശ്ചയദാർഢ്യത്തോടെയുള്ള ഈ ചോദ്യത്തിനു മുന്നിൽ ആ ചെറുപ്പക്കാരൻ ഒന്നു പകച്ചു.

ഇനി മറ്റൊരു ദൃശ്യത്തിലേക്ക്....

മധ്യവയസ്കനായ ഒരാൾ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിന്നു പ്രസംഗിക്കുകയാണ്.

''ഇക്കൊല്ലത്തോടെ മംഗല്യ ബന്ദ് എന്ന പ്രസ്ഥാനത്തിന്‍റെ മത്സര രംഗത്തു നിന്നും ഞാൻ വിട വാങ്ങുകയാണ്. സ്വന്തം മോന്‍റെ കല്യാണമാണ് അങ്ങേരു മൊടക്കിയത്....''

നല്ലപുഴുങ്ങിയ തന്ത...

''ഈ നാട്ടിലൊരു പെണ്ണിന്‍റെ കഴുത്തില് അവന്‍റെ താലി കേറില്ലാ....''

അനുഷ് മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വത്സല ക്ലബ്ബ് എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രയിലറിലെ കൗതുകകരമായ ചില രംഗങ്ങളാണിവ. സെപ്റ്റംബർ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. ഫാൽക്കൺ സിനിമാസിന്‍റെ ബാനറിൽ എസ്. ജിനിയാണ് ചിത്രം നിർമിക്കുന്നത്.

ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ചിത്രത്തിൽ തികഞ്ഞ നർമ മൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്നതാണ് വിവാഹം മുടക്കൽ സമ്പ്രദായം. സ്വന്തം മക്കളുടെ വിവാഹം പോലും അവർ മുടക്കും. കൂടുതൽ വിവാഹം മുടക്കുന്നവർക്ക് പ്രത്യേക പാരിതോഷികവും അംഗീകാരവുമെല്ലാമുണ്ട്.

ഇവർക്കിടയലേക്ക് ആത്മധൈര്യത്തോടെ ഒരു പെൺകുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ ചിത്രത്തിന് പുതിയ തലം കൈവരാൻ സഹായകമാകുന്നു. ഈ സംഭവവങ്ങൾ ഹ്യൂമർ ഫാന്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നത്.

താരപ്പൊലിമയെക്കാളുപരി കഥയ്ക്കനുയോജ്യമായവരും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെയും, ജനപ്രിയങ്ങളായ കോമഡി ഷോകളിലൂടെ ശ്രദ്ധേയരായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

അഖിൽ കവലയൂർ, വിനീത് തട്ടിൽ, കാർത്തിക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി ഉണ്ണിമായ, മല്ലിക സുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ, ആമി തിലക് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ നിർണായകമായൊരു കാമിയോ റോളും കൈകാര്യം ചെയ്യുന്നു. രചന - ഫൈസ് ജമാൽ, സംഗീതം - എസ്. ജിനി.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം