'വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്' ഡോക്യൂഫിക്ഷൻ മൂവി പോസ്റ്റർ പുറത്തു വിട്ടു 
Entertainment

'വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്' ഡോക്യൂഫിക്ഷൻ മൂവി പോസ്റ്റർ പുറത്തു വിട്ടു

വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്‍റെ ജീവിതകഥ

വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവി "വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റിന്‍റെ പോസ്റ്റർ റിലീസ് ചെയ്തു. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ ഭവി ഭാസ്കരൻ ആണ്. തിരക്കഥ : ശശിധരൻ മങ്കത്തിൽ,

ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ, എഡിറ്റർ : മെൽജോ ജോണി, സംഗീതം റുതിൻ തേജ്, സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ് : ജിനേഷ്, ആർട്ട് ഡയറക്ടർ : കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ