Entertainment

'വെള്ളരിപട്ടണം' മാർച്ച് 24-നു തിയെറ്ററുകളിലെത്തും

ചക്കരക്കുടം പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയർ സിനിമ

MV Desk

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെള്ളരിപട്ടണം മാർച്ച് 24-നു റിലീസ് ചെയ്യും. നവാഗതനായ മഹേഷ് വെട്ടിയാറാണു ചിത്രം സംവിധാനം ചെയ്യുന്നത്.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വ്വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് വെള്ളരിപട്ടണത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണത്തിന്‍റെ രചന മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണ, മഹേഷ് വെട്ടിയാർ എന്നിവർ ചേർന്നു നിർവഹിച്ചിരിക്കുന്നു. ചക്കരക്കുടം പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് " വെള്ളരി പട്ടണം". കെ. പി. സുനന്ദയായി മഞ്ജു വാര്യരും സഹോദരൻ കെ. പി. സുരേഷായി സൗബിനും ചിത്രത്തിൽ എത്തുന്നു.

ഛായാഗ്രഹണം- അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധു വാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്. പിആർഒ - എ.എസ്.ദിനേശ്

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video