രാജേഷ് വില‍്യംസ്
ചെന്നൈ: 150ലേറെ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച പ്രശ്സത നടനും എഴുത്തുകാരനുമായ രാജേഷ് വില‍്യംസ് (75) അന്തരിച്ചു. 1974ൽ പുറത്തിറങ്ങിയ 'അവൾ ഒരു തുടർക്കഥൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് 1979ൽ പുറത്തിറങ്ങിയ 'കന്നി പരുവത്തിലേ' എന്ന ചിത്രത്തിൽ നായക വേഷത്തിലെത്തി. കെ. ബാലചന്ദ്രന്‍റെ സംവിധാനത്തിൽ പിറന്ന 'അച്ചമില്ലൈ അച്ചമില്ലൈ' എന്ന ചിത്രം രാജേഷിന്‍റെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്.
മലയാളത്തിൽ ഇതാ ഒരു പെൺകുട്ടി, അലകൾ, അഭിമന‍്യൂ, എന്നീ ചിത്രങ്ങളും ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നീ തെലുങ്കു ചിത്രങ്ങളിലും രാജേഷ് അഭിനയിച്ചിട്ടുണ്ട്.
കൂടാതെ മുരളി, നെടുമുടി വേണു തുടങ്ങിയ മലയാള നടന്മാർക്ക് രാജേഷ് തമിഴിൽ ശബ്ദം നൽകിയിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ ശ്രീറാം രാഘവന്‍റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് രാജേഷിന്‍റെ അവസാന ചിത്രം.