വിജയ് ദേവരകൊണ്ടയും-രശ്മിക മന്ദാനയും വിവാഹിതരായി

 
Entertainment

പ്രണയം പൂവണിഞ്ഞു; വിജയ് ദേവരകൊണ്ടയും-രശ്മിക മന്ദാനയും വിവാഹിതരായി

വിവാഹച്ചടങ്ങുകൾ രണ്ട് ആചാരപ്രകാരം

Jisha P.O.

ഹൈദരാബാദ്: രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മെമൊന്‍റോസ് ബൈ ഐടിസിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിജയ് ദേവരകൊണ്ടയുടെ തെലുങ്കു ആചാരപ്രകാരമുള്ള വിവാഹം വ്യാഴാഴ്ച രാവിലെ 10.10ന് നടന്നു. രശ്മികയുടെ കുടുംബത്തിന്‍റെ പരമ്പരാഗത കൊടവ ആചാരപ്രകാരമുള്ള ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് നടക്കും.

അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ഏതാനും അടുത്ത സിനിമപ്രവർത്തകർ അടക്കം 400 ഓളം പേരാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

ഹൈദരാബാദിൽ വെച്ച് സ്വകാര്യചടങ്ങിലായിരുന്നു ഇരുവരും വിവാഹനിശ്ചയം നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രശ്മിക-വിജയ് കുടുംബാംഗങ്ങൾ രാജസ്ഥാനിലെത്തിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളുടെയും വിവാഹച്ചടങ്ങുകളുടെയും ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഹോർമുസ് കടലിടുക്കിൽ അമെരിക്കയുടെ അന്തർവാഹിനി പിടിച്ചെടുത്തെന്ന് ഇറാൻ; ‘തകരാറിലായ ഡ്രോൺ’ എന്ന് യുഎസ്