വിജയ്-രശ്മിക വിവാഹച്ചടങ്ങുകള്‍ രണ്ട് രീതിയില്‍

 
Entertainment

വിരോഷ് വെഡ്ഡിങ്; വിജയ്-രശ്മിക വിവാഹച്ചടങ്ങുകള്‍ രണ്ട് രീതിയില്‍, ആഘോഷ ലഹരിയില്‍ ഉദയ്പൂര്‍ കൊട്ടാരം

വിവാഹച്ചടങ്ങുകള്‍ രണ്ടുരീതിയിൽ

Jisha P.O.

ഹൈദരാബാദ്: രശ്മിക മന്ദാന - വിജയ് ദേവരകൊണ്ടയുടെ വിവാഹം ഫെബ്രുവരി 26ന് നടക്കാനിരിക്കെ ഉദയ്പൂര്‍ കൊട്ടാരവും പരിസരവും വന്‍ ആഘോഷലഹരിയിലാണ്. തിങ്കളാഴ്ച മുതല്‍ പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 26ന് നടക്കുന്ന വിവാഹച്ചടങ്ങുകള്‍ രണ്ടുരീതിയിലാണ് ഇരുവരുടെയും കുടുംബം ആസൂത്രണം ചെയ്തിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്കു വിവാഹവും, രശ്മിക മന്ദാനയുടെ ആചാരപ്രകാരമുള്ള പരമ്പരാഗത കൂർഗ് (കൊടവ) വിവാഹവും നടക്കും. സ്വന്തം വ്യക്തിഗത പൈതൃകം ആഘോഷിക്കുന്നതിനൊപ്പം സംസ്കാരങ്ങളെ മനോഹരമായി സംയോജിപ്പിക്കുക എന്നതാണ് ഇതിലൂടെ സാധ്യമാക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

വിവാഹത്തിന് മുന്നോടിയായി ഫെബ്രുവരി 23 ആം തീയതി സംഗീതും, ഹല്‍ഡി ചടങ്ങ് നടത്തിയിരുന്നു. വിരോഷ് പ്രീമിയർ ലീഗ് എന്ന പേരിലാണ് സംഗീത് നടത്തിയത്. ഫെബ്രുവരി 23ന് വിവാഹ ആഘോഷങ്ങൾക്കായി വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും രാവിലെ ഉദയ്പൂരിലേക്ക് തിരിച്ചിരുന്നു. ഹൈദരാബാദ് എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറ്റ് ഷർട്ടും ഗ്രേ ബ്ലേസറുമണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ടാണ് രശ്മിക എത്തിയത്. ലെതർ ജാക്കറ്റും കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് തന്‍റെ ട്രേഡ് മാർക്ക് 'റൗഡി' ലുക്കിലായിരുന്നു വിജയ്.

രാഹുൽ ഗാന്ധി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം; നിലപാട് വ‍്യക്തമാക്കി ടിവികെ

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി