The GOAT movie 
Entertainment

വിജയുടെ 'ദി ഗോട്ടി'ന് വിഎഫ്എക്‌സ് ഒരുക്കാൻ ടീം ഹോളിവുഡിൽ നിന്ന്

ടൈം ട്രാവൽ ജോണറിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുക

Renjith Krishna

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദി ഗോട്ട്' എന്ന ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കുന്നത് ഹോളിവുഡിലെ ബ്രഹ്മാണ്ഡ സിനിമകളായ അവതാർ, അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്സ് ചെയ്ത സംഘം. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം.

വിഎഫ്എക്സ് ജോലികൾക്കായി നടൻ വിജയും സംവിധായകൻ വെങ്കട് പ്രഭുവും യുഎസിലാണെന്നും വിഎഫ്എക്സ് സംഘവുമായി ചെന്നൈയിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ടൈം ട്രാവൽ ജോണറിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുക. അച്ഛൻ മകൻ എന്നീ വേഷങ്ങൾ വിജയ് തന്നെയാണ് അഭിനയിക്കുന്നത്. നേരത്തെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സോങ്ങും പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ വിജയ്കൊപ്പം പ്രഭു ദേവ, ശ്യാം, അജ്മൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അഭിനേതാക്കൾ. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സെപ്തംബർ അഞ്ചിനാണ് 'ദി ഗോട്ട് ' റിലീസ് ചെയ്യുക.

ശബരിമല തീർത്ഥാടന കാലം അവതാളത്തിലാക്കി; സർക്കാരിനെതിരേ വി.ഡി സതീശൻ

കാത്തിരിപ്പിന് വിട; ക‍്യാംപ് നൗവിൽ കളിക്കാനൊരുങ്ങി ബാഴ്സ

യൂറോപ്യൻ വിപണിയും ഓസ്ട്രേലിയയും കീഴടക്കാൻ ഇന്ത്യൻ ചെമ്മീൻ

സീറ്റ് നൽകാതെ ചതിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി മഹിളാ കോൺഗ്രസ് പ്രവർത്തക

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്