വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി

 
Entertainment

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി

ജനനായകന്‍റെ ഒടിടി സ്ട്രീമിങ് കരാർ റദ്ദാക്കി

Jisha P.O.

ചെന്നൈ: നടൻ വിജയ്‌യ്ക്ക് വീണ്ടും തിരിച്ചടി. വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍റെ ഒടിടി സ്ട്രീമിങ് കരാർ റദ്ദാക്കി. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം കരാറിൽ നിന്ന് പിന്മാറിയതായാണ് വിവരം. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെ റിലീസ് പ്രതിസന്ധിയിലാണ്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചിത്രം ഇനി തിയെറ്ററുകളിൽ എത്തുകയുള്ളൂവെന്നാണ് വിവരം. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അവസാനചിത്രമായിട്ടാണ് ജനനായകനെ കണ്ടിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രം തിയെറ്ററുകളിലെത്തിയില്ല.

ഇതിനിടെ ഒടിടിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ഏകദേശം 120 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വാങ്ങിയിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്നാണ് ഒടിടിയുടെ പിൻവാങ്ങൽ. അതിനിടെ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുൻപാകെയുള്ള പ്രദർശനം നീട്ടിവെച്ചിരുന്നു. സ്ക്രിനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടർന്നാണ് പ്രദർശനം മാറ്റിയത്. റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ ചിത്രം വൈകാതെ തിയെറ്ററിലെത്തുമെന്നാണ് സൂചന.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല, നിലവിൽ അതിന്‍റെ ആവശ്യമില്ല; വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ‌ കുട്ടി

ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് പുകച്ച് റിയാൻ പരാഗ്; പക്വതയില്ലെന്ന് വിമർശനം| Video

"തെളിവുണ്ട്"; രഞ്ജിത്തിനെതിരായ ലൈംഗീകാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

മൊഴി നൽകാൻ ഹാജരാകണം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ‍്യൂട്ടി മേയർ ആ‍ശാനാഥ് അടക്കമുള്ളവർക്ക് പൊലീസിന്‍റെ നോട്ടീസ്

ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ല; നിതിൻ രാജിന്‍റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ