ഗായിക രേഷ്മ രാഘവേന്ദ്ര

 
Entertainment

'ലഹരി നുരയുന്നൊരു ലോകം'; ഓപ്പറേഷൻ തൂഫാന് പിന്തുണയായി വോയിസ് കൾച്ചർ അക്കാഡമിയുടെ ഗാനം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഗാനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്

ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ഗാനമൊരുക്കി വോയിസ് കൾച്ചർ അക്കാഡമി. ‘ലഹരി നുരയുന്നൊരു ലോകം’‌ എന്നു തുടങ്ങുന്ന ഗാനം ലഹരിക്കെതിരായ ബോധവൽക്കരണത്തിന് കലാപരമായ പിന്തുണ നൽകാമെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

അജീഷ് ദാസന്‍റെ വരികൾക്ക് സംഗീതസംവിധായകനായ രാംനാഥ് ആണ് ഈണം നൽകിയിരിക്കുന്നത്. ഗായിക രേഷ്മ രാഘവേന്ദ്രയാണ് പാടിയിരിക്കുന്നത്. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ പ്രത്യേകിച്ച് യുവതലമുറയെ ബോധവത്കരിച്ച് ശരിയായ ദിശയിലേക്ക് നയിക്കുകയെന്നതാണ് ഗാനത്തിന്‍റെ ലക്ഷ്യം.

രാംനാഥ് തന്‍റെ സുഹൃത്തും ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറുമായ ഹരിനാരായണനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് ഇത്തരമൊരു ആശയം പിറന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഗാനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, സി. ആർ. മഹേഷ്, ജ്യോതികുമാർ ചാമക്കാല എന്നിവരുടെയും കോൺഗ്രസ് നേതാക്കളായ രാജു പി. നായർ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ പിന്തുണയും ലഭിച്ചു. കൂടാതെ പ്രശാന്ത് നായർ ഐഎഎസും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മികച്ച പ്രതികരണവുമായി ശ്രദ്ധേയമായി മുന്നേറുകയാണ് ഗാനം.

'ലഹരി നുരയുന്നൊരു ലോകം'; ഓപ്പറേഷൻ തൂഫാന് പിന്തുണയായി വോയിസ് കൾച്ചർ അക്കാഡമിയുടെ ഗാനം

ഇൻസ്റ്റ പരസ്യങ്ങളിൽ ബാലപീഡനം; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ സമൻസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; രാമക്ഷേത്ര കൊള്ളയിൽ പ്രതികരിച്ച് ആർഎസ്എസ്

സവര്‍ക്കര്‍ ശരിക്കും മാപ്പ് അപേക്ഷ എഴുതിയോ ? ഇല്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍

കസ്റ്റമറായി ചാരനെ അയച്ചു, പിന്നാലെ ഹോട്ടലിൽ റെയ്ഡ്; സെക്സ് റാക്കറ്റ് സംഘത്തിൽ നിന്നും 2 നടിമാരെ രക്ഷപ്പെടുത്തി