പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീ മരിച്ചു, 4 പേർക്ക് പരുക്ക്|Video 
Entertainment

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീ മരിച്ചു, 4 പേർക്ക് പരുക്ക്|Video

അല്ലു അർജുൻ തിയറ്ററിൽ എത്തുമെന്ന് അറിഞ്ഞതോടെ വലിയ രീതിയിൽ തിയറ്ററിലേക്ക് എത്തുകയായിരുന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂൾ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. നാലു പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി ഹൈദരാബാദ് ആർടിസി ക്രോസ് റോഡിലെ സന്ധ്യ തിയറ്ററിലാണ് അപകടമുണ്ടായത്. ദിൽസുഖ്നഗറിൽ നിന്നുള്ള രേവതി (39) ആണ് മരിച്ചത്. ഭർത്താവിനും രണ്ടും മക്കൾക്കുമൊപ്പമാണിവർ തിയറ്ററിൽ എത്തിയത്.

അല്ലു അർജുൻ നേരിട്ട് തിയറ്ററിൽ എത്തുമെന്ന് അറിഞ്ഞതോടെ രാത്രി 10.30 ഓടെ ആരാധകർ വലിയ രീതിയിൽ തിയറ്ററിലേക്ക് എത്തുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടെ ഗുരുതരാവസ്ഥയിലായ രേവതിയെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് പൊലീസ് ലാത്തിചാർജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. തിയറ്ററിന്‍റെ പ്രധാന ഗേറ്റും തിക്കിലും തിരക്കിലും പെട്ടെ തകർന്നിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക് ​

കാസർഗോഡ് ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 9 പേർക്ക് പരുക്ക്

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

''എസ്ഐആര്‍ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ജനാധിപത്യവിരുദ്ധം'': ടി.പി. രാമകൃഷ്ണന്‍