വീഡിയോ പങ്കുവെച്ച് സായ് ധൻസിക
ചെന്നൈ : പ്രണയിനിക്ക് പ്രത്യേകിച്ച് പ്രതിശ്രുത വധുവിന് സർപ്രൈസിലൂടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് തമിഴ് നടൻ വിശാൽ. വിശാലിന്‍റെ പ്രതിശ്രുത വധുവും, നടിയുമായ സായ് ധൻസികയുടെ പിറന്നാളാണ് വിശാൽ റെസ്റ്റോറന്‍റിൽ വെച്ച് ഗംഭീരമായി ആഘോഷിച്ചത്.
വിശാൽ ഒരുക്കിയ സർപ്രൈസിൽ ധൻസിക സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ധൻസിക തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.
പിറന്നാൾ ആശംസകൾ എന്ന് എഴുതിയ കേക്കും പശ്ചാത്തലത്തിലുണ്ട്. വിശാലിന്‍റെ സംസാരവും ചെറിയ ശബ്ദത്തിൽ കേൾക്കാം. ധൻസിക കേക്ക് മുറിക്കുമ്പോൾ പിന്നിലായി മുത്തു കുട പിടിച്ചയാളെയും കാണാം. കേക്ക് മുറിക്കുന്ന വേളയിൽ മുത്തു കുട വട്ടം കറക്കുന്നുണ്ട്.
കേക്ക് മുറിച്ച് വിശാലിന്‍റെ വായിൽ വെയ്ക്കുന്നതോടെ ദൃശ്യം അവസാനിക്കും. ഒടുവിൽ നിങ്ങൾ എന്നെ കൊണ്ട് കേക്ക് കട്ട് ചെയ്യിച്ചുവെന്ന വാചകവും വീഡിയോയ്ക്ക് താഴെ ധൻസിക കുറിച്ചിട്ടുണ്ട്.