.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
96 വർഷമായി ഒരു കുഞ്ഞു പോലും ജനിക്കാത്ത രാജ്യം | Video
കഴിഞ്ഞ 96 വർഷമായി ഒരു ജനനം പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വന്തമായി ഒരു ആശുപത്രി പോലുമില്ലാത്ത ഒരു രാജ്യം ഈ ലോകത്തുണ്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെയൊരു രാജ്യമോ എന്ന് ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ അങ്ങനെയൊരു ഇടമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും ചെറിയ അംഗീകൃത രാജ്യങ്ങളിൽ ഒന്നുമായ വത്തിക്കാൻ സിറ്റിയാണ് ആ രാജ്യം.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. എന്നാൽ ഈ രാജ്യത്തെ ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഇന്നുവരെ ഒരു കുട്ടി പോലും ഇവിടെ ജനിച്ചിട്ടില്ല എന്നതാണ്. 1929 ഫെബ്രുവരി 11 -നാണ് ഈ രാജ്യം രൂപീകരിച്ചത്, പക്ഷേ, അതിനുശേഷം ഇതുവരെയായി ഈ രാജ്യത്ത് ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല. രാജ്യം രൂപീകൃതമായതിന് ശേഷം ആശുപത്രികൾ ഒന്നും ഇവിടെ നിർമ്മിച്ചിട്ടുമില്ല.
മതിയായ ചികിത്സാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം പലതവണ ശക്തമായി ഉയർന്നെങ്കിലും ആശുപത്രികൾ ഒന്നും ഇതുവരെ പണിതിട്ടില്ല. അതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലുള്ള വ്യക്തികളോ ഗർഭിണികളോ വൈദ്യസഹായത്തിനായി റോമിലേക്ക് പോകണം.വത്തിക്കാൻ സിറ്റിയിൽ വൈദ്യസഹായം ആവശ്യമുള്ള എല്ലാ രോഗികളെയും നിലവിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ക്ലിനിക്കുകളും ആശുപത്രികളിലുമാണ് എത്തിക്കുന്നത്.