amazon fashion 
Lifestyle

70% വരെ ഡിസ്‌കൗണ്ടുമായി ആമസോൺ ഫാഷൻ

പ്രമുഖമായ 1200ലേറെ ബ്രാൻഡുകളുടെ 45 ലക്ഷത്തിലധികം സ്റ്റൈലുകളിൽ ഉത്പന്നങ്ങൾ ലഭ്യം

Renjith Krishna

കൊച്ചി: പുതുവർഷത്തിൽ പുതുസ്റ്റൈലുകളുടെ അതി വിപുല ശേഖരവുമായി ആമസോൺ ഫാഷൻ. വസ്ത്രങ്ങൾ, സൗന്ദര്യ വർധക സാമഗ്രികൾ, പാദരക്ഷകൾ, ബാഗുകൾ തുടങ്ങിയവയുടെയെല്ലാം ഏറ്റവും പുതിയ ട്രെൻഡുകൾ ആമസോൺ ഫാഷനിൽ ഒരുക്കിയിട്ടുണ്ട്. 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് വിന്‍റർ ഫാഷനിൽ നൽകുന്നത്. വൺ കാർഡ്, ഐസിസിഐസി ബാങ്ക് ക്രെഡിറ്റ് കാർഡ് തുടങ്ങിയവ വഴി മറ്റ് ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്കും ലഭ്യമാണ്.

പ്രമുഖമായ 1200ലേറെ ബ്രാൻഡുകളുടെ 45 ലക്ഷത്തിലധികം സ്റ്റൈലുകളിൽ ഉത്പന്നങ്ങൾ ലഭ്യം. ഏത് അഭിരുചിക്കുമനുസൃതമായി പുതുവർഷത്തിലെ സ്റ്റൈൽ ആവിഷ്‌കരിക്കാൻ അവസരം നൽകുന്നതാണ് ആമസോൺ ഫാഷനിലെ പുതു സ്റ്റൈൽ ശേഖരം.

ആധുനികമോ പാരമ്പരാഗതമോ ആയ ഏത് സ്റ്റൈലും ഇവിടെയുണ്ട്. ആത്മവിശ്വാസവും ട്രെൻഡും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോൺ സ്റ്റൈലുകളുടെ വിശാല ശ്രേണി സജ്ജമാക്കിയിട്ടുള്ളത്. 

സ്റ്റൈൽ ശേഖരത്തിന്റെ സവിശേഷതയാണ് 'ഓൾ വൈറ്റ്'. ലാളിത്യവും കാര്യഗൗരവവും ശുഭാപ്തി വിശ്വാസവും ഓൾ വൈറ്റ് ട്രെൻഡ് പ്രതിഫലിപ്പിക്കുന്നു; കാലാതീത കുലീനതയെയും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകമായി ഡിസൈൻ ചെയ്ത വാച്ചുകൾ സമകാലിക വൈബിനെ പ്രിതിനിധാനം ചെയ്യുന്നു.

ആമസോൺ ഫാഷൻ വാഗ്ദാനം ചെയ്യുന്ന ഡിസ്‌കൗണ്ടുകളുടെ ആനുകൂല്യം നേടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ

മുൻ ഭാര്യ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജാതി അധിക്ഷേപത്തിൽ നടപടി വേണം; കേരള സർവകലാശാല സംസ്കൃതം മേധാവിക്കെതിരേ എസ്എഫ്ഐ