Lifestyle

വൻ വിലക്കുറവുമായി ആമസോൺ സമ്മർ സെയിൽ

നിത്യോപയോഗ സാധനങ്ങൾ, പലചരക്ക്, അടുക്കള ഉപകരണങ്ങൾ, ഇലക്‌ട്രോണിക്സ് എല്ലാത്തിനും വൻ വിലക്കുറവ്...

VK SANJU

വമ്പൻ ഡിസ്കൗണ്ടുകളും ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ തുടങ്ങി. മേയ് രണ്ടിന് ആരംഭിച്ച സെയിൽ ഗംഭീരമായി പുരോഗമിക്കുകയാണ്.

സമ്മർ സെയിൽ ഓഫറിനു പുറത്ത് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, വൺ കാർഡ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐകൾക്കും പ്രത്യേകമായി പത്തു ശതമാനം അധിക ഇളവും ലഭിക്കും.

ഡെലവവറി ചാർജ് ഇടാക്കില്ല എന്നതാണ് സമ്മർ സെയിലിന്‍റെ മറ്റൊരു സവിശേഷത. സമ്മർ സെയിലിൽ ഉൾപ്പെട്ട ഏതു തരം സാധനങ്ങൾക്കും എത്ര കുറഞ്ഞ ഓർഡറിനും ഈ സൗജന്യം ലഭ്യമാണ്. റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ചാൽ 20% അല്ലെങ്കിൽ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. മേയ് ഏഴ് വരെയാണ് ഈ ഓഫർ.

ഫാഷൻ & ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 499 രൂപയിൽ താഴെ മുതലാണ് വില. ബ്യൂട്ടി, ക്ലോത്തിങ്, ഫുട്ട്‌വെയർ 199 രൂപയിൽ താഴെ മുതൽ. ഹോം, കിച്ചൺ, സ്പോർട്സ് 149 രൂപയിൽ താഴെ മുതൽ. ഇലക്‌ട്രോണിക്, മൊബൈൽ ആക്സസറീസ് 299 രൂപ മുതൽ. നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും 99 രൂപയിൽ താഴെ മുതൽ ലഭ്യമാണ്.

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

36 മണിക്കൂറിൽ 80 ഡ്രോണുകൾ, ഓപ്പറേഷൻ സിന്ദൂറിൽ ന‍ൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടു; സമ്മതിച്ച് പാക്കിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി