Biotin rich food for hair problem file
Lifestyle

മുടികൊഴിച്ചിലാണോ പ്രശ്നം? ബയോട്ടിൻ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കൂ...

തലമുടിയുടെ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്

ajeena pa

വേനൽക്കാലത്ത് ചർമസംരക്ഷണത്തോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് തലമുടിയുടെ ആരോഗ്യം. പെട്ടെന്നുള്ള കാലവസ്ഥാ വ്യതിയാനങ്ങൾ മുടികൊഴിച്ചിലിന് ഇടയാക്കാറുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്.

അത്തരത്തിൽ മുടി വളരാൻ ബയോട്ടിൻ അഥവാ ബി7 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. ബയോട്ടിന്‍റെ കുറവുമൂലവും മുടിക്കൊഴിയാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

1. വൈറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ട. ഇതിന്‍റെ മഞ്ഞക്കുരുവിൽ ധാരളമായി ബയോട്ടിൻ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ കഴിക്കുന്നത് തലമുടിയുടെ വളർച്ചയെ സഹായിക്കും.

2. ഫാറ്റി ഫിഷാണ് രണ്ടാമതായി പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ ഷിഷിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.

3. നട്സും സീഡുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ബദാം,നിലക്കടല, വാൾനട്സ്, ചിയ സീഡുകൾ, ഫ്ലക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഇവ ചേർക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

4. മധുരക്കിഴങ്ങിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരാട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. അങ്ങനെം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

5. ബയോട്ടിൻ ഉൾപ്പെടെ വൈറ്റാമിനുകളും ധാതുക്കൾ ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര. മുടിയിഴകളിലേക്ക് ഓക്സിജൻ എത്തിക്കാനും അതുവഴി രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു.

6. അവോകാഡോ രുചികരം മാത്രമല്ല, ബയോട്ടിൻകൊണ്ട് സമ്പുഷ്ടമാണ്. ഇതും ഉൾ‌പ്പെടുത്തുന്നത് നല്ലതായിരിക്കും.

7. മഷ്റുമിൽ ബയോട്ടിൻ ധാരളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ച‍യെ സഹായിക്കുന്നു.

8. പാൽ, ചീസ്, തൈര് തുടങ്ങിയവയിൽ കാത്സ്യം പ്രോട്ടീൻ, ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക് ​

കാസർഗോഡ് ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 9 പേർക്ക് പരുക്ക്

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

''എസ്ഐആര്‍ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ജനാധിപത്യവിരുദ്ധം'': ടി.പി. രാമകൃഷ്ണന്‍