ഈ ചൂടൊന്നും ഒട്ടകങ്ങൾക്ക് ഒരുപ്രശ്നമേയല്ല!! | Video

 
Lifestyle

ഈ ചൂടൊന്നും ഒട്ടകങ്ങൾക്ക് ഒരുപ്രശ്നമേയല്ല!! | Video

വയറിന്‍റെ ഭാഗത്തും കാൽമുട്ടുകളിലുമുള്ള കട്ടിയേറിയ മാംസഭാഗം നിലത്തെ ചൂടിനെ തടയുന്നു.

ഏത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലും ജീവിക്കാൻ അനുസൃതമായ ചില പ്രത്യേക ശാരീരിക സവിശേഷതകൾ ഉള്ള ജീവികളാണ് ഒട്ടകങ്ങൾ. ഒട്ടകങ്ങളുടെ സവിശേഷതകൾ ഒന്ന് നോക്കിയാലോ? അവയുടെ കട്ടിയുള്ള രോമങ്ങളാണ് പ്രത്യേകത. രാവിലത്തെ പൊള്ളിക്കുന്ന ചൂടിൽ നിന്നും രാത്രിയിലെ മരംകോച്ചുന്ന തണുപ്പിൽ നിന്നും ശരീരത്തെ കാത്ത് സംരക്ഷിക്കുന്നത് ഈ രോമങ്ങളാണ്. ഇതിന് പുറമേ വയറിന്‍റെ ഭാഗത്തും കാൽമുട്ടുകളിലുമുള്ള കട്ടിയേറിയ മാംസഭാഗം നിലത്തെ ചൂടിനെ തടയുന്നു. അതിനാൽ എത്ര ചൂടേറിയ മണലിലും ഇവയ്ക്ക് കൂളായിരിക്കാം.

ഒട്ടകത്തിന്‍റെ പുറത്തെ കൂനാണ് മറ്റൊരു പ്രത്യേകത. വെള്ളവും ഭക്ഷണവും കഴിക്കാതെ ദിവസങ്ങളോളം മരുഭൂമിയിൽ കഴിയാൻ ഇവയെ സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. ശരിക്കും ഈ കൂനിലുള്ളത് മാംസ കലകളാണ്.

ശരീരത്തിന് ആവശ്യമുള്ള സമയത്ത് ജലമായും ഊർജമായും മാറാൻ കഴിയുന്ന കലകളാണിത്. ഇവയുടെ സാന്നിധ്യമുള്ളതുകൊണ്ടു തന്നെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുമാസം വരെ ഒട്ടകങ്ങൾക്ക് ജീവിക്കാം.

ഒട്ടകങ്ങളുടെ നീളവും വീതിയുമുള്ള കാലുകൾ ചൂടിൽ നിന്നും അവയെ സംരക്ഷിക്കുകയും പൊടിമണലിൽ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നീളമുള്ള സമൃദ്ധമായ കൺപീലികളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കാറ്റത്ത് മണൽ കണ്ണിൽ വീഴാതിരിക്കാൻ ഇത് സഹായിക്കും.40-50 വർഷം വരെയാണ് ഇവയുടെ ആയുസ്.

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി

ഫൈറ്റർ വിമാനം കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സംഘമെത്തി

പീഡനത്തിനിരയായവരുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്ന് മുൻ ക്ഷേത്ര ജീവനക്കാരൻ

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ഇരട്ടക്കൊല നടത്തിയെന്ന 54 കാരന്‍റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം