ഡയറ്റിൽ ചാറ്റ്ജിപിടിയുടെ ഉപദേശം തേടി; 60കാരൻ ഗുരുതരാവസ്ഥയിൽ തുടർന്നത് മൂന്നാഴ്ച

 
Lifestyle

ഡയറ്റിൽ ചാറ്റ്ജിപിടിയുടെ ഉപദേശം തേടി; 60കാരൻ ഗുരുതരാവസ്ഥയിൽ തുടർന്നത് മൂന്നാഴ്ച

സോഡിയം ബ്രോമൈഡ് ഓൺലൈനിൽ വാങ്ങി മൂന്നു മാസത്തോളം ഭക്ഷണത്തിൽ ചേർത്തു കഴിച്ചു.

നീതു ചന്ദ്രൻ

ന്യൂയോർക്ക്: എന്തിനുമേതിനും ചാറ്റ് ജിപിടിയുടെ സഹായം തേടുന്നതാണ് ഇപ്പോഴത്തെ പതിവ്. അങ്ങനെ സഹായം തേടി ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് ന്യൂയോർക്ക് സ്വദേശി. ഭക്ഷണത്തിൽ നിന്ന് ഉപ്പിന്‍റെ അളവ് കുറയ്ക്കാൻ ചാറ്റ് ജിപിടിയോട് ഉപദേശം തേടിയതാണ് അറുപതുകാരനെ കുടുക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ധാരാളമായി ഉപയോഗിച്ചിരുന്ന സോഡിയം ബ്രോമൈഡ് ഉപ്പിനു പകരം കഴിക്കാനാണ് ചാറ്റ്ജിപിടി ഉപദേശിച്ചത്. ഇതു ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ചാറ്റ്ജിപിടിയുടെ ഉപദേശം അനുസരിച്ച് ഇയാൾ ‌സോഡിയം ബ്രോമൈഡ് ഓൺലൈനിൽ വാങ്ങി മൂന്നു മാസത്തോളം ഭക്ഷണത്തിൽ ചേർത്തു കഴിച്ചു.

വൈകാതെ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളാണ് ഇയാൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. കടുത്ത ഉറക്കമില്ലായ്മയും അമിതമായ ദാഹവും വലച്ചതോടെ ആശുപത്രിയിലെത്തി ചികിത്സ തേടി. ശരീരത്തിൽ ഉയർന്ന അളവിൽ ബ്രോമൈഡ് കണ്ടെത്തിയതോടെ ഡോക്റ്റർമാർ വിവരം അന്വേഷിച്ചപ്പോഴാണ് സോഡിയം ബ്രോമൈഡ് കഴിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

ശരീരത്തിൽ ചൊറിച്ചിലിനു പുറമേ നാഡീ രോഗങ്ങളും ബാധിച്ചിരുന്നു. മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയതിനെത്തുടർന്നാണ് ഇയാളുടെ ആരോഗ്യം സാധാരണ നിലയിലെത്തിയത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്