അവനെ കളയാനാവില്ല, ഞങ്ങളുടെ കുഞ്ഞാണ്: 15 ലക്ഷം മുടക്കി വളർത്തുനായയെ ഓസ്ട്രേലിയയിഎത്തിച്ച് ദമ്പതികൾ

 
Lifestyle

"അവനെ കളയാനാവില്ല, ഞങ്ങളുടെ കുഞ്ഞാണ്": 15 ലക്ഷം മുടക്കി വളർത്തുനായയെ ഓസ്ട്രേലിയയിൽ എത്തിച്ച് ദമ്പതികൾ | VIDEO

സ്കൈയുടെ ഓസ്ട്രേലിയൻ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Manju Soman

മനുഷ്യനും നായ്ക്കളും തമ്മിലുള്ള സ്നേഹം പലപ്പോഴും വാക്കുകൾക്ക് അതീതമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറ‍യുന്നത് സ്കൈ എന്ന നായയുടേയും അവന്‍റെ അച്ഛനും അമ്മയുമായ ദിവ്യയുടേയും ജോണിന്‍റേയും സ്നേഹമാണ്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തങ്ങളുടെ വളർത്തുനായയെ എത്തിക്കാൻ ഇവർ ചെലവാക്കിയത് 15 ലക്ഷം രൂപയാണ്. സ്കൈയുടെ ഓസ്ട്രേലിയൻ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കഴിഞ്ഞ വർഷമാണ് ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾക്ക് ഓസ്ട്രേലിയയിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നായ്ക്കളെ നേരിട്ടു കൊണ്ടുവരുന്നതിൽ വലിയ നിയന്ത്രണമുണ്ട്. ഇന്ത്യയിൽ നിന്നുള്ള നായ്ക്കളെ ആറ് മാസം റാബീസ് ഇല്ലാത്ത രാജ്യത്ത് നിർത്തിയതിന് ശേഷം മാത്രമേ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാനാവൂ.

സ്കൈയുടെ യാത്ര പ്രതിസന്ധിയിലായതോടെ പലരും ഉപദേശിച്ചത് നായയെ ഇന്ത്യയിൽ ഉപേക്ഷിച്ച് പോകാനായിരുന്നു. ഒരു നായയ്ക്ക് വേണ്ടി ഇത്ര പണം ചെലവാക്കണോ അവിടെ ചെന്ന് ഒരു നായയെ ദത്തെടുക്കാൽ പോരെ എന്നാണ് എല്ലാവരും ചോദിച്ചത്. എന്നാൽ ദിവ്യയും ജോണും അതിന് തയ്യാറായിരുന്നില്ല. സ്കൈ അവർക്ക് വളർത്തുനായ മാത്രമായിരുന്നില്ല. അവരുടെ മകൻ കൂടിയായിരുന്നു. പണം വീണ്ടും ഉണ്ടാക്കാൻ പറ്റും പക്ഷേ സ്കൈയുടെ സ്നേഹത്തിന് അത് പകരമാവില്ല എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ സ്കൈയെ ഓസ്ട്രേലിയയിൽ എത്തിക്കുന്നതിന്‍റെ ഭാഗമായി അവർ ദുബായിലേക്ക് പോവുകയായിരുന്നു. സ്കൈയെ അവിടെ ഒരു ബോർഡിങ്ങിൽ ഏൽപ്പിച്ചു. ഒരു മാസം ഇരുവരും ദുബായിൽ തങ്ങി. തുടർന്ന് ഓസ്ട്രേലിയയിലേക്ക് പോരേണ്ടതായി വന്നു. സ്കൈയെ മറ്റൊരു രാജ്യത്ത് നിർത്തിപ്പോന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു എന്നാണ് അവർ കുറിക്കുന്നത്. പിന്നീടുള്ള ദിവസങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ദിവ്യയും ജോണും പറയുന്നത്. 190 ദിവസങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് സ്കൈ എത്തി. ഒരു നായയ്ക്കു വേണ്ടി ഇത് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരോട് ദിവ്യയ്ക്കും ജോണിനും ഒന്നേ പറയാനുള്ളൂ, അവൻ ഞങ്ങൾക്ക് നായ അല്ല മകനാണ്.

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌