Wonderla 
Lifestyle

വണ്ടര്‍ലായില്‍ ശിശുദിനാഘോഷം; പ്രത്യേക ഓഫറുകള്‍

ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പ്രവേശനം

കൊച്ചി: ശിശുദിനമായ നവംബര്‍ 14നു വണ്ടര്‍ലായില്‍ പ്രത്യേക ഓഫറുകള്‍. ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പാര്‍ക്കില്‍ പ്രവേശിക്കാനാകും. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കില്‍ 20 % കിഴിവാണ് ലഭ്യമാവുക. ടിക്കറ്റുകള്‍ വണ്ടര്‍ല ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യണം.

കൂടാതെ 200 കുട്ടികള്‍ക്ക് വണ്ടര്‍ലായില്‍ പ്രത്യേക ആതിഥ്യം ഒരുക്കുന്നുണ്ട്. ഇവര്‍ക്ക് ശിശുദിനത്തില്‍ സൗജന്യ പ്രവേശനവും ഭക്ഷണവും നല്‍കും. ഒപ്പം ആകര്‍ഷകമായ വിവിധ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാനും അവസരമുണ്ടാകും.

കുട്ടികളുടെ സന്തോഷവും നിഷ്കളങ്കതയും പരിപോഷിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ശിശുദിന സമ്മാനമെന്നു വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് മാനെജിങ് ഡയറക്റ്റര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. കുട്ടികള്‍ക്ക് ആതിഥ്യമൊരുക്കുന്നതിലൂടെ സാമൂഹ്യമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്.

https://www.wonderla.com/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പാര്‍ക്ക് എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-3514001, 75938 53107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി