pepper mint tea

 
Lifestyle

സ്വസ്ഥമായ ഉറക്കം ആഗ്രഹിക്കുന്നുണ്ടോ; പെപ്പര്‍ മിന്‍റ് ചായ ശീലമാക്കൂ

പെപ്പർ മിന്‍റ് ചായ കഫീൻ രഹിതമായതിനാല്‍ ദോഷവശങ്ങള്‍ ഒന്നും തന്നെയില്ല

Jisha P.O.

കൊച്ചി: രാത്രികാലങ്ങളില്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കട്ടന്‍ ചായ ഒഴിവാക്കി ഒന്നാന്തരം പെപ്പര്‍ മിന്‍റ് ചായ ശീലമാക്കൂ. ഡയറ്റ് പിന്തുടരുന്നവരാണെങ്കിലും തീര്‍ച്ചയായും കുടിച്ചിരിക്കേണ്ട ചായയാണ് പെപ്പര്‍ മിന്‍റ് ചായ. ഉറക്കത്തിന് മുന്‍പ് ഈ ചായ കുടിച്ചാല്‍ ശാന്തതയും ഉന്മേഷവും നല്‍കുന്നു. പെപ്പർമിന്‍റ് ചായ ദഹന അസ്വസ്ഥതകൾ ലഘൂകരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദഹന നാളത്തിന്‍റെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്ന പ്രകൃതി ദത്ത ആന്‍റി സ്പാസ്മോഡിക് ഗുണങ്ങൾ പെപ്പർമിന്‍റിനുണ്ട്.

pepper mint tea

ക്രമരഹിതമായ ഭക്ഷണം കഴിച്ച് രാത്രിയിൽ ഉണ്ടാകുന്ന ഗ്യാസ് വീക്കത്തിനും ദഹനക്കേടിനും ഈ ചായ കുടിക്കുന്നതിലുടെ ആശ്വാസമേകും. ജേണൽ ഓഫ് ഗ്യാസ്ട്രോ എൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പെപ്പർമിന്‍റ് ഓയിൽ ഐബിഎസിന്‍റെ ലക്ഷണങ്ങളെ ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെപ്പർമിന്‍റ് കഫീൻ രഹിതമായതിനാല്‍ ദോഷവശങ്ങള്‍ ഒന്നും തന്നെയില്ല. ഈ ചായ ശരീരത്തെ വേഗതയിൽ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും പഠനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പെപ്പർ മിന്‍റ് ചായ തയ്യാക്കുന്ന വിധം

വെള്ളം നന്നായി തിളച്ചു വരുമ്പോൾ മിന്‍റ് ഇലകൾ വെള്ളത്തിലേക്ക് ഇടുക. മിന്‍റ് കളർ ചായയിലേക്ക് ഊർന്ന് ഇറങ്ങിവരുമ്പോൾ കുരുമുളക് പൊടിച്ചത് ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് കുറച്ച് തേയില ചേർക്കുക( നേരിയ കടുപ്പത്തിൽ). നന്നായി തിളച്ചുവരുമ്പോൾ, വാങ്ങി വെച്ച് നേരിയ മധുരം ചേർത്ത് കുടിക്കാം. വേണമെങ്കിൽ നാരങ്ങ നീര് കൂടി ചേർക്കാം

ആവശ്യമായ വസ്തുക്കൾ

കുരുമുളക്- 8 എണ്ണം

മിന്‍റ്-2 തണ്ട്

തേയില- വളരെ കുറച്ച്

പഞ്ചസാര- ആവശ്യത്തിന്

നാരങ്ങ-1

രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിൽ 32 കേസ്

''മുകേഷിനെ പുറത്താക്കാൻ അയാൾ പാർട്ടി അംഗമല്ല, സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലുമില്ല'': എം.വി. ഗോവിന്ദൻ

അവസാന വിക്കറ്റിൽ 50 റൺസിലേറെ കൂട്ടുകെട്ട്; പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു