ഭക്ഷണം ഉണ്ടാക്കരുത്, ആൺ സുഹൃത്തുക്കൾ പാടില്ല..!; കോടീശ്വരനായ ഭർത്താവിന്‍റെ നിയന്ത്രണങ്ങൾ വിവരിച്ച് ഭാര്യ 
Lifestyle

ഭക്ഷണം ഉണ്ടാക്കരുത്, ആൺ സുഹൃത്തുക്കൾ പാടില്ല..! കോടീശ്വരനായ ഭർത്താവിന്‍റെ നിയന്ത്രണങ്ങൾ വിവരിച്ച് ഭാര്യ

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി ഒരു ദ്വീപ് സ്വന്തമായി വാങ്ങിയ കോടീശ്വരനായ ഭർത്താവാണ് ഈ ഭർത്താവ്

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനായി ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങിയ ഒരു കോടീശ്വരനെ അത്ര പെട്ടെന്നൊന്നും നമ്മൾ മറന്നിട്ടുണ്ടാവില്ല. ദുബായിലെ ബിസിനസുകാരനായ ജമാല്‍ അല്‍ നാദക്കാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഭാര്യ സൂദിക്ക് വേണ്ടി ദ്വീപ് സ്വന്തമാക്കിയ കോടീശ്വരൻ. ഇപ്പോഴിതാ കോടീശ്വരനായ തന്‍റെ ഭർത്താവ് തനിക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സൂദി.

ഭർത്താവിന്‍റെ നിർദേശ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് വീഡിയോയിലൂടെ പറയുന്നത്. എല്ലായ്‌പ്പോഴും ഷൂസും ബാഗും മാച്ചിങ്ങായത് ധരിക്കണം, ഭർത്താവ് എല്ലാ ചെലവുകളും വഹിക്കുന്നതിനാൽ സൂദിക്ക് ജോലിക്ക് പോവാൻ അനുവാദമില്ല. സൂദി ഒരിക്കലും ഭക്ഷണം പാകം ചെയ്യരുത്. ഭക്ഷണം മുഴുവൻ പുറത്തു നിന്നും എത്തിക്കും. എല്ലാ ദിവസവും മുടിയും മേക്കപ്പും പ്രെഫഷണൽ ആർട്ടിസ്റ്റുകളെ കൊണ്ട് മനോഹരമാക്കണം. ആൺ സുഹൃത്തുക്കൾ പാടില്ല. വീഡിയോയുടെ അവസാനം നിങ്ങൾക്കെന്നെ സൂദിറെല്ല എന്ന് വിളിക്കാമെന്നും ഞാന്‍ അദ്ദേഹത്തിന്‍റെ റാണിയാണെന്നും സൂദി പറയുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പ്രതികൂല കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങൾ സ്വർണകൂട്ടിലടക്കപ്പെട്ടിരിക്കുകയാണെന്ന് ചിലർ പ്രതികരിച്ചു. സ്വാതന്ത്രമില്ലെങ്കിൽ എന്‍റെ പണവും സൗകര്യങ്ങളും ഉണ്ടായിട്ട് എന്ത് കാര്യമെന്ന് മറ്റ് ചിലർ കുറിച്ചു. ഇതിനെല്ലാം പുറമേ ഏതൊരു സ്ത്രീയും സ്വപ്നം കാണുന്ന ജീവിതമെന്ന് നിരവധി അനുകൂല കമന്‍റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു