എരുമേലിയിലെ വാവരുടെ പള്ളി 
Lifestyle

എരുമേലി പേട്ട തുള്ളൽ വെള്ളിയാഴ്ച: താലൂക്കിൽ അവധി

അയ്യപ്പൻ മഹീഷി നിഗ്രഹം നടത്തിയതിന്‍റെ ഓർമയ്ക്കാണു പേട്ടതുള്ളൽ

എരുമേലി: ശബരിമല മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായ എരുമേലി പേട്ടതുള്ളൽ വെള്ളിയാഴ്ച. അയ്യപ്പൻ മഹീഷി നിഗ്രഹം നടത്തിയതിന്‍റെ ഓർമയ്ക്കാണു പേട്ടതുള്ളൽ. അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിനാണ് ആദ്യം പേട്ടതുള്ളാനുള്ള അവകാശം. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളൽ.

അമ്പലപ്പുഴ ശ്രീകൃഷ്ണന്‍റെ സാന്നിധ്യമായി കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളിലൂടെ വട്ടമിട്ട് പറക്കുന്നതോടെയാണ് കൊച്ചമ്പലത്തിൽ നിന്ന് പേട്ട പുറപ്പെടുന്നത്. തുടർന്ന് സംഘം വാവര് പള്ളിയിൽ കയറി വാവരുടെ പ്രതിനിധിയുമായാണ് എരുമേലി പേട്ട തുള്ളൽ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ട തുള്ളൽ ആരംഭിക്കും.

അമ്പലപ്പുഴ സംഘത്തോടൊപ്പം വാവർ പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുന്നത്. വ്യാഴാഴ്ച എരുമേലിയിൽ ചന്ദനക്കുട ഘോഷയാത്ര നടന്നു.

പേട്ടതുള്ളൽ പ്രമാണിച്ച് കോട്ടയം ജില്ലാ കലക്റ്റർ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു