Expired cosmetics sale attracts Rs 2 lakh fine | Representative image Freepik
Lifestyle

കാലാവധി കഴിഞ്ഞ സൗന്ദര്യവർ‌ധക വസ്തുക്കൾ വിറ്റതിന് 2 ലക്ഷം രൂപ പിഴ

പരാതികൾ 9188918100 എന്ന മൊബൈൽ നമ്പരിലോ, 'സുതാര്യം' മൊബൈൽ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ൽ ഇ-മെയിൽ ആയോ അറിയിക്കാം.

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ വിൽപ്പന നടത്തുകയും അമിത വില ഈടാക്കുകയും ചെയ്തതുൾപ്പെടെ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.

ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക സാമഗ്രികൾ ബ്യൂട്ടി പാർലറുകളിലും കോസ്മെറ്റിക് ഷോപ്പുകളിലും ഉപയോഗിക്കുന്നത് പരിശോധിക്കാൻ ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൾ കാദർ നിർദേശിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ പായ്ക്കറ്റിനു പുറത്ത് രേഖപ്പെടുത്താതിരിക്കുക, എംആർപി തിരുത്തി അധിക വില ഈടാക്കുക, ലീഗൽ മെട്രോളജി വകുപ്പിന്‍റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകൾ വിൽക്കുക ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കാണ് കേസെടുത്തത്.

ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്നും കൺട്രോളർ അറിയിച്ചു. പരാതികൾ 9188918100 എന്ന മൊബൈൽ നമ്പരിലോ, 'സുതാര്യം' മൊബൈൽ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ൽ ഇ-മെയിൽ ആയോ അറിയിക്കാം.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video