പുരാണത്തിലെ അതിമനോഹരമായ 5 സൗഹൃദങ്ങൾ... 
Lifestyle

പുരാണത്തിലെ അതിമനോഹരമായ 5 സൗഹൃദങ്ങൾ...

മനോഹരമായ സുഹൃദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാണങ്ങളിൽ പോലും വളരെ സുന്ദരമായ എത്രയെത്ര സൗഹൃദങ്ങളാണ്...

Namitha Mohanan

ചങ്ങാതി നന്നായാൻ കണ്ണാടി വേണ്ട എന്നൊരു പഴംചൊല്ലുണ്ടല്ലോ, അതാണ് യഥാർഥ സൗഹൃദങ്ങളുടെ കാര്യത്തിലെ വസ്തുത.രണ്ട് അപരിചിതർ തമ്മിൽ കണ്ടുമുട്ടി പിന്നീട് പിരിയാനാവാത്ത ബന്ധങ്ങളിലേക്ക് വളരുന്ന സൗഹൃദങ്ങൾ എത്ര മനോഹരമായ ബന്ധമാണ്. ആ ബന്ധത്തിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. അതിൽ നിറമോ ലിംഗമോ പ്രായമോ പദവിയോ തുടങ്ങി യാതൊന്നിനും സ്ഥാനമില്ല.

നമ്മളിലധികവും സൗഹൃദങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ്. നല്ല സൗഹൃദങ്ങൾ കിട്ടുക എന്നത് ഒരാളുടെ ഭാഗ്യമായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയിതാ ഈ വർഷത്തെ സൗഹൃദ ദിനവും (friendship day 2024) എത്തിയിരിക്കുന്നു. സുഹൃത്തുക്കൾക്ക് ആഘോഷിക്കാൻ അല്ലെങ്കിൽ സ്നേഹ പ്രകടനങ്ങൾ നടത്താൻ ഒരു ദിവസത്തിന്‍റെ ആവശ്യമുണ്ടോ എന്നതൊരു വലിയ ചോദ്യമാണ്. എന്നിരുന്നാലും ഇങ്ങനെയൊരു ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ഇന്ന് ഒപ്പമില്ലാത്ത സുഹൃത്തുക്കളെയും ഒപ്പമുള്ളവരെയും ഒരിക്കൽ കൂടി ചേർത്തു നിർത്താൻ ഓർമിക്കാനുമുള്ള ഒരു ദിനം...

മനോഹരമായ സുഹൃദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാണങ്ങളിൽ പോലും വളരെ സുന്ദരമായ എത്രയെത്ര സൗഹൃദങ്ങളാണ്... അവിടെ ദൈവമെന്നോ മനുഷ്യനെന്നോ വ്യത്യാസമില്ല, സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല.. ബന്ധങ്ങളുടെ യഥാർഥ്യ മൂലം തുറന്നു കാട്ടുന്നവയാണ് പുരാണങ്ങളിലെ ഓരോ സൗഹൃദങ്ങളും. കൃഷ്ണനും സുദാമനും രാമനും സുഗ്രീവനും കർണനും ദുര്യോദനനും തുടങ്ങി എത്ര എത്ര മനോഹര സൗഹൃദങ്ങൾ...

ശ്രീകൃഷ്ണനും സുദാമനും

ഇന്ത്യൻ പുരാണത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളിലൊന്ന് കൃഷ്ണനും സുദാമനും തമ്മിലുള്ളതായിരുന്നു. മതത്തിന്‍റേയും ജാതിയുടേയും സാമൂഹ്യ നിലകളുടേയുമെല്ലാം അതിരുകൾക്കപ്പുറമായിരുന്നു ഇരുവരുടേയും സൗഹൃദം. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ, 2 പേരുടേയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തം, ഒരാൾ രാജാവും ഒരാൾ ദരിദ്രനായ ബ്രാഹ്മണനും... എന്നാൽ ഇവയൊന്നും അവരുടെ സൗഹൃദത്തിന് തടസമായിരുന്നില്ല.

ശ്രീരാമനും സുഗ്രീവനും

രാമനും സുഗ്രീവനും തമ്മിലുള്ള സൗഹൃദത്തിന് വഴി വയ്ക്കുന്നത് ഹനുമാനാണ്. സീതയെ രാവണൻ തട്ടിക്കൊണ്ടു പോയ സാഹചര്യത്തിലാണ് സുഗ്രീവനും രാമനും തമ്മിൽ കണ്ടുമുട്ടുന്നത്. രാമന്‍റെ വിഷമ ഘട്ടത്തിൽ കൂടനിന്നവൻ. തന്‍റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തവൻ.. പ്രത്യുപകാരമായി, ശ്രീരാമൻ സുഗ്രീവന് തന്‍റെ സഹോദരനായ വാലിയിൽ നിന്ന് തന്‍റെ രാജ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു.

കർണനും ദുര്യോധനും

സ്വന്തം നേട്ടങ്ങൾക്കായി ദുര്യോധനൻ കർണ്ണനുമായി ചങ്ങാത്തം കൂടുന്നുവെന്ന് ചരിത്രം വിമർശിക്കുന്നുണ്ടെങ്കിലും ഇരുവരുടേയും സൗഹൃദം മനോഹരമായിരുന്നു. ഹസ്തിനപുരി ജാതി വിവേചനത്താൽ നിറഞ്ഞപ്പോൾ, ദുര്യോധനൻ കർണനെ അംഗരാജ്യത്തിന്‍റെ രാജാവായി പ്രഖ്യാപിച്ചു. ഇത് മാത്രം മതി ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തി തിരിച്ചറിയാൻ.

ശ്രീകൃഷ്ണനും അർജുനനും

കൃഷ്ണനും അർജുനനും തമ്മിലുള്ള സൗഹൃദം ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയതാണ്. യുദ്ധക്കളത്തിൽ അർജുനുമായി കൃഷ്ണൻ പങ്കുവെച്ച ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആശയങ്ങളും ജ്ഞാനവും ഭഗവദ്ഗീതയുടെ ശക്തമായ ആഖ്യാനമായി മാറി.

ശ്രീകൃഷ്ണനും ദ്രൗപതിയും

ഹിന്ദു പുരാണമനുസരിച്ച് ദ്രൗപതിയും കൃഷ്ണനുമായുള്ള ബന്ധം വളരെ സുന്ദരമായിരുന്നു. ഒരിക്കൽ ശ്രീകൃഷ്ണന്‍റെ വിരലിൽ മുറിവേറ്റത് കണ്ട ദ്രൗപതി തന്‍റെ സാരിയിൽ നിന്ന് ഒരു തുണി എടുത്ത് അവനെ സഹായിച്ചു. അവളുടെ പരിചരണത്തിന് പ്രത്യുപകാരമായി ഭഗവാൻ കൃഷ്ണൻ അവളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. തുടർന്ന് രാജകൊട്ടാരത്തിൽ ദ്രൗപതിയുടെ അന്തസ് സംരക്ഷിച്ചുകൊണ്ട് അവൻ തന്‍റെ വാഗ്ദാനം പാലിക്കുകയും ചെയ്തു.

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

ഷാജൻ സ്കറിയക്കെതിരായ ആക്രമണം; മനുഷ‍്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു