കുതിക്കാതെ പൊന്ന്; അക്ഷയ ത്രിതീയക്ക് സ്വർണം വാങ്ങാം...

 
Lifestyle

കുതിക്കാതെ പൊന്ന്; അക്ഷയ ത്രിതീയക്ക് സ്വർണം വാങ്ങാം...

അക്ഷയ ത്രിതീയക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം

കൊച്ചി: അക്ഷയ ത്രിതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണം 71,840 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 8,980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇപ്പോഴത്തെ വില.

കുറച്ചു ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ചൊവ്വാഴ്ചയാണ് 320 രൂപ വർധിച്ചത്. ഈ മാസം 12 നാണ് സ്വർണവില ആദ്യമായി 70,000 കടക്കുന്നത്. തുടർന്ന് 4,000 രൂപയിലധികം വർധനവ് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23 മുതൽ 2800 രൂപ കുറഞ്ഞിരുന്നു.

അന്തർദേശിയ തലത്തിൽ വിലയിൽ കുറവ് രേഖപ്പെടുത്ത‍ിയിട്ടും കേരളത്തിൽ വ്യാപാരികൾ വില കുറയ്ക്കാൻ തയാറായിട്ടില്ല. അക്ഷയത്രിതീയ ദിനത്തിൽ മികച്ച വ്യാപാരം നടക്കുമെന്ന പ്രതീക്ഷ‍യിലാണ് വ്യാപാരികൾ.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു