എബോള വൈറസ്

 
Health

എബോള: നിയന്ത്രിച്ചില്ലെങ്കിൽ മരണം മൂന്നുമാസത്തിനുള്ളിൽ നാലായിരത്തിലേയ്ക്കു കടക്കും

മുന്നറിയിപ്പുമായി അമെരിക്കൻ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സിഡിസി

Reena Varghese

വാഷിങ്ടൺ: എബോള വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ മരണം നാലായിരം കടക്കുമെന്ന് അമെരിക്കൻ രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രമായ സിഡിസിയുടെ മുന്നറിയിപ്പ്. കൂടാതെ മൂന്നു മാസത്തിനുള്ളിൽ രോഗബാധിതരായി ഇരുപതിനായിരം പേർ കൂടി ഉണ്ടാവും.

വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് നിലവിൽ രോഗം റിപ്പോർട്ട് ചെയ്ത മേഖലയിൽ ആയിരിക്കും വീണ്ടും കൂടുതൽ പേരിലേയ്ക്ക് രോഗവ്യാപനം ഉണ്ടാകുന്നതും മരണങ്ങളുണ്ടാകാൻ സാധ്യതയുളളതും എന്ന കാര്യവും ശ്രദ്ധേയമാണ്. രോഗവ്യാപനം എത്രത്തോലം നിയന്ത്രിക്കാനാകും എന്നത് ഏറെ നിർണായകമാണ്.

രോഗബാധിതരെ ക്വാറന്‍റയിൻ ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ വ്യാപനത്തിന്‍റെ തോത് കുറയ്ക്കാൻ കഴിയൂ. രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ പകർച്ചവ്യാധി 2014- 2016 കാലഘട്ടത്തിൽ പശ്ചിമ ആഫ്രിക്കയിൽ ഉണ്ടായ എബോള വൈറസ് പകർച്ചവ്യാധിയുടെ ഒപ്പമെത്താൻ സാധ്യതയുണ്ട്. അന്ന് ഇരുപത്തെണ്ണായിരത്തിലധികം കേസുകളും പതിനൊന്നായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതായി സിഡിസി റിപ്പോർട്ടിൽ വ്യക്തമാക്കി.

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്

11000 വോൾട്ടിന്‍റെ വൈദ്യുതി ലൈൻ ദേഹത്ത് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

നോളന്‍റെ 'ദ ഒഡീസി' ചോർന്നു; ഓൺലൈനിൽ സിനിമ കണ്ടത് ലക്ഷക്കണക്കിന് പേർ

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്