റിയോ ഡി ഷാനിറോ: ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം. സോഷ്യൽ മീഡിയ താരത്തിന് 45-ാം വയസില്‍ ദാരുണാന്ത്യം. ബ്രസീലിയന്‍ ഓട്ടോ ഇന്‍ഫ്‌ളുവന്‍സറായ റിക്കാര്‍ഡോ ഗൊഡോയി ആണ് ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചത്.
ടാറ്റൂ ചെയ്യുന്നതിനായി ഗോഡോയി അനസ്‌തേഷ്യയിലായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
226,000-ത്തിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സാണ് ഗൊഡോയിക്കുള്ളത്. ലംബോര്‍ഗിനികളും ഫെരാരികളും ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ബിസിനസിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. തന്‍റെ അവസാന പോസ്റ്റില്‍, താന്‍ ടാറ്റൂ ചെയ്യാന്‍ പോകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷമെ സമൂഹ മാധ്യമത്തിലേക്ക് തിരികെയെത്തൂ എന്നും അദ്ദേഹം കുറിച്ചിരുന്നു.