എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്‍റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിനു സജ്ജം.

 
Health

ക്യാൻസർ ചികിത്സയിൽ പ്രതീക്ഷയായി പുതിയ വാക്സിൻ

എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്‍റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിനു സജ്ജം

MV Desk

മോസ്കോ: ക്യാൻസർ ചികിത്സാ രംഗത്തു പ്രതീക്ഷ പകർന്ന് റഷ്യൻ ഗവേഷകർ വികസിപ്പിച്ച വാക്സിൻ. എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്‍റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിനു സജ്ജമെന്നു റഷ്യയുടെ ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) അറിയിച്ചു.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങളും മൂന്നു വർഷത്തെ പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയായെന്ന് എഫ്എംബിഎ മേധാവി വെറോനിക്ക സ്കവോട്സോവ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത വാക്സിനുകളിൽ രോഗപ്പകർച്ചയ്ക്കുള്ള ശേഷി ഇല്ലാതാക്കിയ വൈറസിനെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, പ്രതിരോധിക്കാൻ ഉദ്ദേശിക്കുന്ന രോഗാണുവിനെതിരേ സ്വാഭാവിക പ്രതിരോധ ശേഷി ശക്തമാക്കാനുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് എംആർഎൻഎ വാക്സിനുകൾ ചെയ്യുന്നത്.

വാക്സിൻ ഫലപ്രദമെന്നാണ് ഇതുവരെയുള്ള പരീക്ഷണം തെളിയിക്കുന്നതെന്നു സ്കവോട്സോവ. ആവർത്തിച്ചുള്ള ഡോസുകളാണു കൂടുതൽ ഫലപ്രദം. വ്യത്യസ്തമായ ക്യാൻസർ വിഭാഗങ്ങളിൽ പരീക്ഷണം നടത്തി. ചിലതിൽ ട്യൂമറുകൾ പൂർണമായി ചുരുങ്ങിയപ്പോൾ മറ്റുള്ളവയിൽ ട്യൂമറുകളുടെ വളർച്ച 60 മുതൽ 80 വരെ ശതമാനമായി കുറഞ്ഞു. രോഗത്തിൽ നിന്നുള്ള അതിജീവനത്തോത് ഉയർന്നതാണെന്നും ഗവേഷകർ.

വൻകുടലിനെ ബാധിക്കുന്ന കോളോറെക്റ്റർ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനാകും എന്‍റെറോമിക്സിന്‍റെ പ്രധാന ഉപയോഗം. അതിവേഗം തലച്ചോറിൽ പടരുന്ന ഗ്ലിയോബ്ലാസ്റ്റോമ, ത്വക്കിനെ ബാധിക്കുന്ന മെലനോമ, കണ്ണിനെ ബാധിക്കുന്ന ഓകുലാർ മെലനോമ തുടങ്ങിയ ക്യാൻസറുകളെ പ്രതിരോധിക്കാനാകും അടുത്തഘട്ടത്തിലെ ശ്രദ്ധ.

പിഎം ശ്രീയിൽ സിപിഐയ്ക്ക് വഴങ്ങി സിപിഎം; തുടർനടപടികൾ മരവിപ്പിച്ചു

"വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗം''; ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം. മുകുനന്ദൻ

കുട്ടികളില്ലാത്ത 8,000 സ്കൂളുകളിൽ 'പഠിപ്പിക്കുന്നത്' 20,000 അധ്യാപകർ!

"നേതാക്കൾ വടംവലിക്കണ്ട, കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ല'': ഹൈക്കമാൻഡ്

ശബരിമല സ്വർണപ്പാളി വിവാദം സിനിമയാവുന്നു