മൂന്ന് രാജ്യക്കാർക്ക് യാത്രാ നിയന്ത്രണം.

 

Freepik

Health

എബോള വ്യാപനം: യുഎഇ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു. 21 ദിവസത്തിനിടെ ഇവിടെ സന്ദർശനം നടത്തിയവർക്കും പ്രവേശന നിയന്ത്രണം.

UAE Correspondent

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ യുഎഇ ആരോഗ്യ മന്ത്രാലയം കർശന യാത്രാ-സുരക്ഷാ മാർഗരേഖ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇ പ്രതിരോധ നടപടികൾ ശക്തമാക്കിയത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ യുഎഇ പൗരന്മാരും താമസക്കാരും പൂർണമായി ഒഴിവാക്കണം. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ 21 ദിവസത്തിനിടെ ഇവിടെ സന്ദർശനം നടത്തിയവർക്കും പ്രവേശന നിയന്ത്രണമുണ്ടാകും.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ യുഎഇ വിമാനത്താവളങ്ങളിൽ കർശനമായ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കും. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്കായി ഐസൊലേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 21 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ തുടരണം. ഈ കാലയളവിൽ പനി, തലവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങാതെ ഉടൻ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും