കിവി 
Health

ഹൃദയത്തിന്‍റെ കൂട്ടുകാരി; ക്യാൻസറിനെതിരേ കരുതലേകും കിവി

പക്ഷാഘാതത്തെ വരെ വരുതിക്കു നിർത്താൻ പോന്ന കിവി, ഉറക്കമില്ലായ്മയ്ക്കും പ്രമേഹത്തിനും ബിപിക്കുമെല്ലാം കിവിപ്പഴം ആശ്വാസമാകുന്നു

റീന വർഗീസ് കണ്ണിമല

അടുത്ത കാലത്തായി കേരളത്തിൽ വിശിഷ്ടാതിഥിയായി എത്തിയ പച്ചപ്പഴ സുന്ദരിയാണ് കിവി. ന്യൂസിലൻഡുകാരി. ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടയായവൾ. ഹൃദയത്തിന്‍റെ കൂട്ടുകാരി. പക്ഷാഘാതത്തെ വരെ വരുതിക്കു നിർത്താൻ പോന്ന മൃദുല മേനിക്കാരി.

ഉറക്കമില്ലായ്മയ്ക്കും പ്രമേഹത്തിനും ബിപിക്കുമെല്ലാം കിവിപ്പഴം ആശ്വാസമാകുന്നു. വൈറ്റമിൻ മിനറൽസ്, വൈറ്റമിൻ സി, വൈറ്റമിൻ എ ഫോളെറ്റ്, മഗ്നീഷ്യം കാൽസ്യം ഫൈബർ എന്നിവയുടെയെല്ലാം കലവറ. സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും ഒരുപോലെ അനുയോജ്യം.

ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകാൻ കിവിയിലെ ആന്‍റി ഓക്സിഡന്‍റുകൾ സഹായകമാകുന്നു. ശരീരത്തിൽ രക്തം കട്ട പിടിക്കുന്ന രോഗികൾക്ക് ആശ്വാസം ആകുന്നതിനാൽ കിവിയുടെ പതിവായുള്ള ഉപയോഗം ഹൃദയ ധമനികളിൽ രക്തം കട്ടപിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നതിനു സഹായിക്കുന്ന പഴമായതിനാൽ ഇതു പതിവായി ഉപയോഗിക്കുമ്പോൾ അയൺ ദൗർലഭ്യം മൂലമുണ്ടാകുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യാനും കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിന് അയൺ ആഗിരണം ചെയ്യാനും സഹായകമാകുന്നു.

ധാരാളം എൻസൈമുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസവും മലബന്ധത്തിന് പരിഹാരവുമാകുന്നു കിവി.

നേത്രാരോഗ്യത്തിനും അത്യുത്തമമാണ് കിവി. കാഴ്ച സംബന്ധമായ പല പ്രശ്നങ്ങൾക്കും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കിവി സഹായിക്കുന്നു.

ഗർഭകാല ആരോഗ്യം സംരക്ഷിക്കുന്നതിനും ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കിവി അത്യുത്തമമാണ്.

ക്യാൻസറിന്‍റെ ശത്രുവാണ് കിവി. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റ്, വൈറ്റമിൻ, ഫൈബർ എന്നിവയെല്ലാം ശ്വാസകോശാർബുദം, വയറ്റിലെ ക്യാൻസർ, സ്തനാർബുദം എന്നിവയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു.

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇതുത്തമം.

വൈറ്റമിൻ സിയാൽ സമ്പന്നമായതിനാലാണ് ഇത് നല്ല ആന്‍റി ഓക്സിഡന്‍റായി പ്രവർത്തിക്കുന്നത്.100 ഗ്രാം കിവി പഴത്തിൽ 154 ഗ്രാം വൈറ്റമിൻ സിയാണ് ഉള്ളത്. ഇതാണ് രോഗ പ്രതിരോധ ശേഷി വർ‌ധിപ്പിക്കുന്നതിന് കിവിയെ സഹായിക്കുന്നത്. തന്നെയല്ല, കോശങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഡിഎൻഎ പ്രശ്നങ്ങൾക്കു പോലും പരിഹാരമാണ് ഈ കൊച്ചു പച്ചപ്പഴം.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി