രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു 
Health

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു

അസുഖം സ്ഥിരീകരിച്ച യുവാവ് ഐസൊലേഷനിലാണ്.

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന യുവാവിനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ‌ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു കാരണമായ വൈറസ് അല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

2022 ജൂലൈ മുതൽ ഇതു വരെ രാജ്യത്ത് 30 പേർക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കേസാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഫ്രിക്കയിൽ നിലവിൽ പടർന്നു പിടിക്കുന്നത് ക്ലേഡ് 1 എംപോക്സ് വൈറസ് ആണ്. അസുഖം സ്ഥിരീകരിച്ച യുവാവ് ഐസൊലേഷനിലാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ