ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതോ? ഗുണവും ദോഷവും അറിയാം

 
Lifestyle

ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതോ? ഗുണവും ദോഷവും അറിയാം|Video

അതിരാവിലെ ഉണരുന്നതിനു പിന്നാലെ ഐസ് ക്യൂബ്സ് ഇട്ടു തണുപ്പിച്ച ഒരു വലിയ പാത്രത്തിലേക്ക് സെക്കൻഡുകളോളം മുഖം മുക്കിപ്പിടിക്കുന്നതാണ് ട്രെൻഡ്.

നീതു ചന്ദ്രൻ

വേനൽക്കാലം പല വിധത്തിലുള്ള ചർമ സംരക്ഷണ മാർഗങ്ങൾ പരീക്ഷിക്കുന്ന കാലമാണ്. അത്തരത്തിൽ ഈയിടെ ട്രെൻഡ് ആയി മാറിയതാണ് ഐസ് ഡങ്ക്. അതിരാവിലെ ഉണരുന്നതിനു പിന്നാലെ ഐസ് ക്യൂബ്സ് ഇട്ടു തണുപ്പിച്ച ഒരു വലിയ പാത്രത്തിലേക്ക് സെക്കൻഡുകളോളം മുഖം മുക്കിപ്പിടിക്കുന്നതാണ് ട്രെൻഡ്.

ഇങ്ങനെ ചെയ്യുമ്പോൾ ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ആലിയാ ഭട്ട് അടക്കമുള്ളവർ ഈ മാർഗം പരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ട്രെൻഡിന് ആരാധകർ കൂടി. ഐസ് വാട്ടർ ഫേഷ്യൽ, ഡങ്കിങ് ഐസ് ഫോർ സ്കിൻ എന്നിങ്ങനെ പല പേരുകളിലും ട്രെൻഡ് അറിയപ്പെടുന്നത്.

ഗുണങ്ങൾ

  • മുഖത്തേക്കുള്ള രക്തചംക്രമണം വർധിക്കും

  • നീര് കുറയും,

  • ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടും

  • ഉന്മേഷം തോന്നും

  • ശരീരത്തിന്‍റെ താപനിലയെ നിയന്ത്രിക്കും

ചർമത്തിന്‍റെ ടെക്സ്ചർ മെച്ചപ്പെടുത്തുന്നത് അടക്കം നിരവധി ഗുണങ്ങളാണ് ഐസ് വെള്ളത്തിൽ മുഖം മുക്കിയാൽ ലഭിക്കുന്നതെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. മേഘന റെഡ്ഡി പറയുന്നു. പക്ഷേ ഇത് ദീർഘകാലം നീണ്ടു നിൽക്കുന്ന ഗുണങ്ങൾ നൽകില്ല.

ഐസ് ഡങ്ക് ചെയ്യേണ്ട വിധം

ആദ്യമായി ട്രെൻഡ് പരീക്ഷിക്കുന്നവർ 15 സെക്കൻഡിൽ കൂടുതൽ വെള്ളത്തിൽ മുഖം താഴ്ത്താൻ പാടില്ല. പിന്നീട് ഇത് 30 സെക്കൻഡ് വരെയായി വർധിപ്പിക്കാം. മറ്റു പ്രശ്നങ്ങൾ ഇല്ലാതിരിക്കാനായി ഇടയ്ക്ക് ഇടവേളയും എടുക്കാം.

പാർശ്വഫലം

  • ചിലപ്പോൾ തണുത്ത വെള്ളം ചർമത്തിലെ പ്രകൃത്യാലുള്ള എണ്ണമയം ഇല്ലാതാക്കും.

  • ചർമത്തിൽ ചൊറിച്ചിലും വരൾച്ചയും ഉണ്ടാക്കാൻ ഇടയാക്കും.

  • ഓട്ടോ ഇമ്മ്യൂണിറ്റി അസുഖങ്ങൾ ഉള്ളവർ ഈ ട്രെൻഡ് പിന്തുടരുത്.

  • സെൻസിറ്റീവ് ആയുള്ള ചർമമുള്ളവരും ഇതിൽ നിന്ന് മാറി നിൽക്കണം.

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി